Latest News

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിന് നാളെ തുടക്കം

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിന് നാളെ തുടക്കം
X

ലണ്ടന്‍: കൊറോണാ വൈറസ് ബാധയെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ച ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് മല്‍സരങ്ങള്‍ക്ക് നാളെ തുടക്കം. അടച്ചിട്ട സ്റ്റേഡിയത്തില്‍ നാളെ അര്‍ദ്ധരാത്രി നടക്കുന്ന മല്‍സരങ്ങളില്‍ ആസ്റ്റണ്‍ വില്ല ഷെഫീല്‍ഡ് യുനൈറ്റഡിനെയും മാഞ്ചസ്റ്റര്‍ സിറ്റി ആഴ്‌സണലിനെയും നേരിടും. യൂറോപ്പില്‍ മറ്റ് ലീഗുകള്‍ ഇതിനോടകം തുടങ്ങി.

വെള്ളിയാഴ്ച നടക്കുന്ന മല്‍സരങ്ങളില്‍ നോര്‍വിച്ച് സത്താംപ്ടണിനെ നേരിടും. മറ്റൊരു മല്‍സരത്തില്‍ ടോട്ടന്‍ഹാം മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ നേരിടും. ലിവര്‍പൂളിന്റെ മല്‍സരം ഞായറാഴ്ചയാണ് നടക്കുക. ലീഗില്‍ ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി, ലെസ്റ്റര്‍ സിറ്റി, ചെല്‍സി എന്നിവരാണ് ആദ്യ നാല് സ്ഥാനങ്ങളില്‍ ഉള്ളത്.


Next Story

RELATED STORIES

Share it