Latest News

മാനന്തവാടിയില്‍ പോസ്റ്റ് കൊവിഡ് ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു

മാനന്തവാടിയില്‍ പോസ്റ്റ് കൊവിഡ് ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു
X

മാനന്തവാടി: കൊവിഡ് ബാധിച്ച് രോഗമുക്തി നേടിയ ആളുകളില്‍ ഉണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു വേണ്ടി പോസ്റ്റ് കൊവിഡ് ക്ലിനിക് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ഇന്ന് പ്രവര്‍ത്തനം ആരംഭിച്ചു. കൊവിഡ് മുക്തരായ ആളുകള്‍ അവര്‍ക്ക് ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഈ ക്ലിനിക് പ്രയോജനപ്പെടുത്തണമെന്ന് ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. രേണുക അഭ്യര്‍ത്ഥിച്ചു.

ജില്ലാ ആശുപത്രിയിലെ ശ്വാസകോശരോഗ വിദഗ്ധന്റെ നേതൃത്വത്തില്‍ ചെസ്റ്റ് ക്ലിനിക്കിലാണ് ഇത് ആരംഭിച്ചത്. എല്ലാ പ്രവര്‍ത്തി ദിനങ്ങളിലും രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയാണ് ക്ലിനിക്ക് പ്രവര്‍ത്തിക്കുക. കൊവിഡ് വൈറസ് മുഖ്യമായും ശ്വാസകോശത്തെ ബാധിക്കുന്നതിനാലാണ് ആദ്യഘട്ട പരിശോധന ശ്വാസകോശരോഗ വിദഗ്ധന്റെ നേതൃത്വത്തില്‍ ചെയ്യുന്നത്. ശരീരത്തിലെ മറ്റ് അവയവങ്ങള്‍ക്കുണ്ടാവുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വിദഗ്ധ ഡോക്ടര്‍മാരെ ഇവിടെനിന്ന് റഫര്‍ ചെയ്യും. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ദിനേശ് കുമാര്‍ അധ്യക്ഷം വഹിച്ചു.

ജില്ലാ കൊവിഡ് നോഡല്‍ ഓഫിസര്‍ ഡോ. ചന്ദ്രശേഖരന്‍, ജില്ലാ ആശുപത്രി ഗൈനക്കോളജി വിഭാഗം തലവന്‍ ഡോ. അബ്ദുല്‍ റഷീദ്, പോസ്റ്റ് കോവിഡ് ക്ലിനിക്കിന്റെ ചുമതലയുള്ള ജില്ലാ ടി ബി ഓഫീസര്‍ ഡോ. വി. അമ്പു എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it