Latest News

പൂവച്ചല്‍ ഖാദറിന്റെ ഖബറടക്കം വൈകീട്ട് നാലിന്

പൂവച്ചല്‍ ഖാദറിന്റെ ഖബറടക്കം വൈകീട്ട് നാലിന്
X

തിരുവനന്തപുരം: പൂവച്ചല്‍ ഖാദറിന്റെ ഖബറടക്കം ഇന്ന് വൈകിട്ട് നാലിന് പൂവച്ചല്‍ കുഴിയംകോണം മുസ്‌ലിം ജമാഅത്ത് പള്ളിയില്‍ കൊവിഡ് മാനദണ്ഡം പാലിച്ച് സര്‍ക്കാര്‍ ഔദ്യോഗിക ബഹുമതിയോടെ നടക്കും. 3ന് മെഡിക്കല്‍ കോളജ് മോര്‍ച്ചറി യില്‍ നിന്നും ഭൗതികശരീരം ഏറ്റുവാങ്ങും. 4ന് കബറടക്കം. അഞ്ച് മണിക്ക് പൂവച്ചല്‍ ജങ്ഷനില്‍ അനുശോചന യോഗം നടക്കും.

കെഎസ്ഇബിയില്‍ എന്‍ജിനീയറായ ഔദ്യോഗിക ജീവിതം തുടങ്ങിയ ഖാദര്‍, ചലച്ചിത്ര ഗാന രചനാരംഗത്ത് തിരക്കേറിയതോടെ ജോലിയില്‍ നിന്ന് ലീവെടുത്തു. പിന്നീട് ചെന്നൈയിലേക്ക് ഖാദര്‍ താമസം മാറ്റി. അനുരാഗിണി..ശരറാന്തല്‍ തുടങ്ങിയ ഗാനങ്ങളെഴുതി മലയാളത്തില്‍ ശ്രദ്ധേയനായിരുന്നു ഖാദര്‍.

Next Story

RELATED STORIES

Share it