Latest News

പോലിസ് വാഹനം മരത്തിലിടിച്ച് സബ് ഇന്‍സ്‌പെക്ടര്‍ മരിച്ചു; വനിതാ പോലിസടക്കം നാലു പേര്‍ക്ക് പരിക്ക്

പോലിസ് വാഹനം മരത്തിലിടിച്ച് സബ് ഇന്‍സ്‌പെക്ടര്‍ മരിച്ചു; വനിതാ പോലിസടക്കം നാലു പേര്‍ക്ക് പരിക്ക്
X

ഗോരഖ്പുര്‍: ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയില്‍ നിയന്ത്രണം വിട്ട പൊലിസ് വാഹനം മരത്തിലിടിച്ച് സബ് ഇന്‍സ്‌പെക്ടര്‍ മരിച്ചു. ബിഹാര്‍ സ്വദേശിയും രാംഗര്‍ഹ്തല്‍ പോലിസ് സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടറുമായ സന്തോഷ് കുമാറാണ് മരിച്ചത്. ഇന്ന് രാവിലെ നടന്ന അപകടത്തില്‍ ഒരു വനിതയടക്കം നാലു പോലിസുദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിലാണ് സംഭവം.

മഹാരാജ്ഗഞ്ചിലെ റെയ്ഡിനുശേഷം ഗോരഖ്പുരിലേക്ക് പോകും വഴി ശ്യാമദേര്‍വ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ വച്ചാണ് വാഹനം മരത്തിലിടിച്ചത്. ഡിവൈഡറില്‍ ഇടിച്ചുകയറിയ വാഹനം മരത്തിലിടക്കുകയായിരുന്നു. വാഹനമോടിക്കുന്നതിനിടെ ഡ്രൈവര്‍ ഉറങ്ങിയതാവാം മരണകാരണം എന്നാണ് റിപോര്‍ട്ട്.അപകടത്തില്‍ വാഹനത്തിന്റെ മുന്‍വശം പൂര്‍ണ്ണമായി തകര്‍ന്നു. സ്ഥലെത്തെത്തിയ നാട്ടുകാര്‍ പോലിസുകാരെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് ഇവരെ ഗോരഖ്പുരിലെ ബിആര്‍ഡി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും ചികില്‍സയ്ക്കിടെ സന്തോഷ്‌കുമാര്‍ മരണപ്പെടുകയായിരുന്നു. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. വാഹനത്തില്‍ മൂന്നു സബ് ഇന്‍സ്‌പെക്ടര്‍മാരും രണ്ടു കോണ്‍സ്റ്റബിള്‍മാരുമാണ് ഉണ്ടായത്.

Next Story

RELATED STORIES

Share it