Latest News

കശ്മീരില്‍ പോലിസ് ഇന്‍സ്‌പെക്ടറെ വെടിവച്ച് കൊന്നു

പള്ളിയില്‍ നിന്ന് പ്രാര്‍ത്ഥന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് അഷ്‌റഫിന് നേരെ സായുധസംഘം വെടിയുതിര്‍ക്കുകയായിരുന്നു.

കശ്മീരില്‍ പോലിസ് ഇന്‍സ്‌പെക്ടറെ വെടിവച്ച് കൊന്നു
X

ശ്രീനഗര്‍: സായുധസംഘം നടത്തിയ ആക്രമണത്തില്‍ കശ്മീരില്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ കൊല്ലപ്പെട്ടു. പള്ളിയില്‍ നിന്ന് പ്രാര്‍ത്ഥന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് അഷ്‌റഫിന് നേരെ സായുധസംഘം വെടിയുതിര്‍ക്കുകയായിരുന്നു.കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലായിരുന്നു സംഭവം.ഗുരുതര പരിക്കേറ്റ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് അഷ്‌റഫ് ഭട്ടിനെ ബിജ്‌ബെഹാരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.



Next Story

RELATED STORIES

Share it