Latest News

പരപ്പനങ്ങാടിയില്‍ റോഡ് ബ്ലോക്ക് ചെയ്ത് വിദ്യാര്‍ത്ഥികളുടെ ഓണാഘോഷം; പോലിസ് ലാത്തിവീശി

പരപ്പനങ്ങാടിയില്‍ റോഡ് ബ്ലോക്ക് ചെയ്ത് വിദ്യാര്‍ത്ഥികളുടെ ഓണാഘോഷം; പോലിസ് ലാത്തിവീശി
X

മലപ്പുറം: മലപ്പുറം പരപ്പനങ്ങാടിയില്‍ റോഡ് ബ്ലോക്ക് ചെയ്ത് വിദ്യാര്‍ത്ഥികളുടെ ഓണാഘോഷം. പരപ്പനങ്ങാടി കോ ഒപ്പറേറ്റീവ് കോളേജിലെ വിദ്യാര്‍ഥികളാണ് റോഡ് ബ്ലോക്ക് ചെയ്ത് ഓണാഘോഷം നടത്തിയത്. വിദ്യാര്‍ഥികളുടെ ആഘോഷം അതിരുകടന്നതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. വാഹനങ്ങള്‍ അധിക സമയം റോഡില്‍ കുടുങ്ങിയതതോടെ പോലിസ് ഇടപെട്ടു. ലാത്തിവീശിയാണ് വിദ്യാര്‍ഥികളെ പിരിച്ചുവിട്ടത്. സംഭവത്തില്‍ അമ്പതോളം വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലിസ് കേസെടുത്തു. ഓപ്പണ്‍ ജീപ്പും രൂപ മാറ്റം വരുത്തിയ 30 ബൈക്കുകളും പോലിസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തായത്.

Next Story

RELATED STORIES

Share it