Latest News

ജമാഅത്ത് ഇസ്‌ലാമി നിരോധനം: വിമര്‍ശനവുമായി പിഡിപിയും നാഷനല്‍ കോണ്‍ഫറന്‍സും

ജമാഅത്ത് ഇസ്‌ലാമി നിരോധനം: വിമര്‍ശനവുമായി പിഡിപിയും  നാഷനല്‍ കോണ്‍ഫറന്‍സും
X

ശ്രീനഗര്‍: ജമ്മു കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയെ നിരോധിച്ച കേന്ദ്രനീക്കത്തിനെതിരേ വിമര്‍ശനവുമായി പിഡിപിയും നാഷനല്‍ കോണ്‍ഫറന്‍സും. എതിരഭിപ്രായങ്ങള്‍ക്കും അവസരം നല്‍കുന്ന ജനാധിപത്യത്തിന്റെ അന്തസത്തയെ തന്നെ ചോദ്യം ചെയ്യുന്നതാണ് ഇത്തരത്തിലുള്ള ഭരണകൂട നീക്കങ്ങളെന്നാണ് വിമര്‍ശനം. രാഷ്ട്രീയവിഷയങ്ങളെ അധികാരം ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന രീതിയാണിതെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തു.കേന്ദ്രനീക്കം ജമ്മുകശ്മീരിലെ സമാധാന നീക്കങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുമെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് അലി മുഹമ്മദ് സാഗര്‍ പറഞ്ഞു.

ജമ്മുകശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയെ കഴിഞ്ഞ വ്യാഴാഴ്ചയാണ് അഞ്ചുവര്‍ഷത്തേക്ക് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. സംസ്ഥാനത്തെ വിഘടനവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നുവെന്നും തീവ്രവാദിഗ്രൂപ്പുകളുമായി അടുത്ത ബന്ധമുണ്ടെന്നും പറഞ്ഞായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല സുരക്ഷാ യോഗം നിരോധനം ഏര്‍പ്പെടുത്തിയത്.

Next Story

RELATED STORIES

Share it