Latest News

പാലക്കാട് മെഡിക്കല്‍ കോളേജ് ഭൂമി നഗരസഭക്ക് നല്‍കരുത്; പ്രതിഷേധവുമായി എസ്ഡിപിഐ

പാലക്കാട് മെഡിക്കല്‍ കോളേജ് ഭൂമി നഗരസഭക്ക് നല്‍കരുത്; പ്രതിഷേധവുമായി എസ്ഡിപിഐ
X

പാലക്കാട്: പട്ടികജാതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് മെഡിക്കല്‍ കോളേജിന്റെ ഭൂമി പാലക്കാട് നഗരസഭക്ക് കക്കൂസ് മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാന്‍ വിട്ടു നല്‍കുന്നതിനെതിരേ എസ്ഡിപിഐ പ്രതിഷേധം. തിങ്കളാഴ്ച രാവിലെ പത്തരയ്ക്ക് മെഡിക്കല്‍ കോളേജിനു മുന്നില്‍ എസ്.ഡി.പി.ഐ പാലക്കാട് മുനിസിപ്പല്‍ കമ്മിറ്റിയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാനാകില്ലെന്നും നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുന്നവരെ സമരവുമായി രംഗത്തുണ്ടാവുമെന്നും പാലക്കാട് മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു.

പ്രധാനമായും പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ പഠിക്കുന്ന മെഡിക്കല്‍ കോളജിന്റെ നഗരസഭയ്ക്ക് വിട്ടുനല്‍കുന്നതിനെതിരേ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

Next Story

RELATED STORIES

Share it