- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട്: സ്വര്‍ണ്ണക്കടകള്‍ക്കും തുണിക്കടകള്‍ക്കും നിബന്ധനകളോടെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി

പാലക്കാട്: കൊവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ പൊതുജനാരോഗ്യം മുന്നില്‍ കണ്ടുകൊണ്ടും സംസ്ഥാനസര്‍ക്കാര്‍ ഉത്തരവ് മാനിച്ച് കൊണ്ടും നിബന്ധനകളോടെ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്വര്‍ണ്ണക്കടകള്‍, തുണിക്കടകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കി ഉത്തരവിട്ടു.
1. പരമാവധി 25 ശതമാനം ജീവനക്കാരെ മാത്രം ഉള്‍പ്പെടുത്തി തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.
2. പ്രവര്‍ത്തന സമയം ഉച്ചയ്ക്ക് 2 മണി വരെ മാത്രമായിരിക്കും. ഓണ്‍ലൈന്‍ / ഹോം ഡെലിവറി മാത്രമായിരിക്കും അനുവദിക്കുക.
3. രണ്ടാഴ്ച സമയത്തിനുള്ളില്‍ വിവാഹം നടത്തുന്നവര്‍ക്ക് മാത്രം പരമാവധി ഒരു മണിക്കൂര്‍ വരെ നേരിട്ട് പ്രവേശനം അനുവദിക്കും.
4.ഒരേസമയം 10 പേരില്‍ കൂടുതല്‍ പേര്‍ കടകളില്‍ പ്രവേശിക്കരുത്.
5. കടകളില്‍ കുട്ടികള്‍, ഗര്‍ഭിണികള്‍, 60 വയസ്സിനു മുകളിലുള്ളവര്‍ എന്നിവര്‍ പ്രവേശിക്കരുത്.
6.സ്ഥാപനങ്ങളിലെ ജീവനക്കാരും ഉപഭോക്താക്കളും നിര്‍ബന്ധമായും ശാരീരിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും ചെയ്യണം. കൈകള്‍ സാനിറ്റൈസ് ചെയ്യുന്നതിനുള്ള സംവിധാനം കടകളില്‍ ഒരുക്കിയിരിക്കണം. ഇക്കാര്യങ്ങള്‍ സ്ഥാപനത്തിലെ ഡിസ്റ്റന്‍സിംഗ് മാനേജര്‍ പരിശോധിച്ച് ഉറപ്പു വരുത്തണം.
7.പൂര്‍ണമായും അടച്ചിട്ടിട്ടുള്ളതും കണ്ടെയ്ന്‍മെന്റ് സോണ്‍ ആയതുമായ പ്രദേശങ്ങളിലും മേല്‍ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ പാടില്ല.
ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ ഉത്തരവ് നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഉത്തരവ് വ്യക്തമാക്കുന്നു. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമം 2005 പ്രകാരമുള്ള ശിക്ഷ നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















