Latest News

ഔഫ് വധക്കേസ്: കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെത്തി

സംഘര്‍ഷം നടന്ന മുണ്ടത്തോടില്‍ ഒന്നാം പ്രതി പി എം ഇര്‍ഷാദിനെ തെളിവെടുപ്പിനു കൊണ്ടു വന്നാണ് ആയുധം കണ്ടെത്തിയത്.

ഔഫ് വധക്കേസ്: കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെത്തി
X

കാഞ്ഞങ്ങാട്: കല്ലൂരാവിയില്‍ എസ്‌വൈഎസ്, ഇടത് പ്രവര്‍ത്തകന്‍ ഔഫ് അബ്ദുറഹ്മാനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം ക്രൈംബ്രാഞ്ച് കണ്ടെത്തി. സംഘര്‍ഷം നടന്ന മുണ്ടത്തോടില്‍ ഒന്നാം പ്രതി പി എം ഇര്‍ഷാദിനെ തെളിവെടുപ്പിനു കൊണ്ടു വന്നാണ് ആയുധം കണ്ടെത്തിയത്. ഇന്ന് വൈകീട്ട് പ്രദേശത്ത് നടത്തിയ തിരച്ചിലിനൊടുവില്‍ പുല്ലുകള്‍ക്കിടയില്‍ കത്തി വലിച്ചെറിഞ്ഞ നിലയിലായിരുന്നു.

ഇര്‍ഷാദിനെ അറസ്റ്റ് ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കും മുമ്പ് 24 മണിക്കൂര്‍ സമയം പോലിസ് കസ്റ്റഡിയിലുണ്ടായിട്ടും ഔഫ് അബ്ദുറഹ്മാനെ കൊലപ്പെടുത്താനുപയോഗിച്ച ആയുധം കണ്ടെത്താന്‍ കഴിയാത്തത് ആദ്യ അന്വേഷണ സംഘത്തിന്റെ വീഴ്ചയാണെന്ന് കഴിഞ്ഞ ദിവസം കോടതി പറഞ്ഞിരുന്നു. ഒന്നാം പ്രതി പിഎം ഇര്‍ഷാദ് ജനുവരി 4 വരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുണ്ടാവും.


Next Story

RELATED STORIES

Share it