- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാനത്തിനെതിരേ പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍
പോസ്റ്റര്‍ ഒട്ടിക്കാനെത്തിയ സംഘം സഞ്ചരിച്ച കാര്‍ ഓടിച്ച യുവാവിനെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. കാറിന്റെ ഉടമയെ തിരിച്ചറിയുകയും ചോദ്യം ചെയ്യുകയും ചെയ്തതിനു പിന്നാലെയാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.
ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ പോസ്റ്റര്‍ പതിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയില്‍. പോസ്റ്റര്‍ ഒട്ടിക്കാനെത്തിയ സംഘം സഞ്ചരിച്ച കാര്‍ ഓടിച്ച യുവാവിനെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. കാറിന്റെ ഉടമയെ തിരിച്ചറിയുകയും ചോദ്യം ചെയ്യുകയും ചെയ്തതിനു പിന്നാലെയാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. കാറിലെത്തിയ നാലംഗസംഘമാണ് പോസ്റ്റര്‍ ഒട്ടിച്ചത്.
അമ്പലപ്പുഴ സ്വദേശിയായ അനന്തു മഹേശന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള കാറിലാണ് ഇവര്‍ സഞ്ചരിച്ചത്. കാര്‍ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവം നടന്ന സമയത്ത് അനന്തുവായിരുന്നില്ല വാഹനം ഓടിച്ചതെന്ന് പോലിസ് കണ്ടെത്തി. തന്റെ ഒരു സുഹൃത്ത് വാഹനം കൊണ്ടുപോവുകയായിരുന്നുവെന്ന് ഇയാള്‍ പോലിസിന് മൊഴി നല്‍കി. തുടര്‍ന്നാണ് വാഹനം ഓടിച്ചയാളെ കസ്റ്റഡിയിലെടുത്തത്
ആലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കാര്‍ പരിശോധിക്കുകയും കാര്‍ ഓടിച്ചയാളെ ചോദ്യം ചെയ്യുകയും ചെയ്തു. സിപിഐ പാര്‍ട്ടി ഓഫിസിന്റെ ചുമരില്‍ ഉള്‍പ്പെടെ ആലപ്പുഴ നഗരത്തിലെ മൂന്നിടങ്ങളിലാണ് കാനത്തിനെതിരായ പോസ്റ്റര്‍ കണ്ടെത്തിയത്.
RELATED STORIES
യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി
20 May 2025 11:15 AM GMTമഹാരാഷ്ട്ര സര്‍ക്കാരിന് തിരിച്ചടി; ദര്‍ഗ പൊളിക്കുന്നത് തടഞ്ഞ്...
20 May 2025 11:04 AM GMTറെഡ് അലേര്‍ട്ടുള്ള ജില്ലകളില്‍ ഇന്ന് മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങും
20 May 2025 10:41 AM GMTദലിത് യുവതിക്കെതിരായ കള്ളക്കേസ്; മുഖ്യമന്ത്രിയുടെ ഓഫിസും വംശീയ...
20 May 2025 10:23 AM GMTഎവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ കേരള വനിതയായി സഫ്രീന ലതീഫ് (വിഡിയോ)
20 May 2025 10:17 AM GMTഫലം തടഞ്ഞുവെയ്ക്കാന്‍ സര്‍ക്കാരിന് എന്ത് അധികാരം; കുറ്റാരോപിതരായ...
20 May 2025 9:44 AM GMT