പൗരത്വ പട്ടിക തയ്യാറാക്കില്ലെന്ന് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്
പൗരത്വ ഭേദഗതി ബില്ലിനെ സംബന്ധിച്ച വിവാദം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുസ്ലിം പ്രതിനിധി സംഘവുമായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
BY BRJ13 Dec 2019 5:19 PM GMT
X
BRJ13 Dec 2019 5:19 PM GMT
ഭുവനേശ്വര്‍: പൗരത്വ പട്ടിക തയ്യാറാക്കാനുള്ള കേന്ദ്ര നീക്കത്തോട് സഹകരിക്കില്ലെന്ന് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്. പൗരത്വ ഭേദഗതി ബില്ലിനെ സംബന്ധിച്ച വിവാദം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തന്നെ സന്ദര്‍ശിച്ച മുസ്ലിം പ്രതിനിധി സംഘവുമായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഭദ്രക്, ബലസോര്‍, ജെയ്പൂര്‍ ജില്ലകളില്‍ നിന്നുള്ള മുസ്ലിം സംഘടനാ പ്രതിനിധികളാണ് പൗരത്വ ഭേദഗതി ബില്ലിനെ കുറിച്ച് തങ്ങളുടെ ആശങ്കകള്‍ അറിയിക്കാന്‍ മുഖ്യമന്ത്രിയുടെ അടുത്തെത്തിയത്.
പൗരത്വ ഭേദഗതി ബില്ല് പാര്‍ലമെന്റില്‍ പാസായ സാഹചര്യത്തില്‍ ദേശീയ പൗരത്വ പട്ടിക തയ്യാറാക്കുകയില്ലെന്ന് അദ്ദേഹം ഉറപ്പു നല്കി. പൗരത്വ ബില്ലിനെ ചൊല്ലി ആശങ്കവേണ്ടെന്നും മുഖ്യമന്ത്രി തങ്ങളോട് പറഞ്ഞതായി ഭദ്രക് ചൗദ മഹല്ല മുസ്ലിം ജെമാഅത്ത് പ്രസിഡന്റ് അബ്ദുള്‍ ബാരി പറഞ്ഞു.
Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTയു.എന്നില്‍ ഫലസ്തീന് അംഗത്വം; രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT