Latest News

കേരളം ആരോഗ്യരംഗത്ത് വികസന രാജ്യങ്ങളോട് കിടപിടിക്കുന്ന പുരോഗതി കൈവരിച്ചു: മന്ത്രി കെ രാജന്‍

കേരളം ആരോഗ്യരംഗത്ത് വികസന രാജ്യങ്ങളോട് കിടപിടിക്കുന്ന പുരോഗതി കൈവരിച്ചു: മന്ത്രി കെ രാജന്‍
X

തൃശൂര്‍: ആരോഗ്യരംഗത്ത് വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന തരത്തിലുള്ള പുരോഗതിയാണ് കേരളം കൈവരിച്ചതെന്ന് റവന്യൂമന്ത്രി കെ രാജന്‍. ഒല്ലൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ് മഹാമാരി പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാനത്തെ ആരോഗ്യമേഖലയ്ക്ക് ലോകശ്രദ്ധ പിടിച്ചുപറ്റാനായി. ഇതൊരു വലിയ നേട്ടമാണെന്നും മന്ത്രി പറഞ്ഞു. ആര്‍ദ്രം പദ്ധതിയിലൂടെ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ രംഗത്ത് നടപ്പിലാക്കാനായെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

എംഎല്‍എയുടെ 20202021 ആസ്തി വികസന ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ ബ്ലോക്ക് നിര്‍മ്മിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കുക.

കോര്‍പ്പറേഷന്‍ മേയര്‍ എം കെ വര്‍ഗ്ഗീസ് അധ്യക്ഷനായി. ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി കെ ഷാജന്‍,

വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗീസ് കണ്ടംകുളത്തി, ഒല്ലൂര്‍ സി എച്ച് സി സൂപ്രണ്ട് ഡോ.എസ് ബിന്ദു, ഡിവിഷന്‍ കൗണ്‍സിലര്‍മാര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it