Kerala

'കേരളാ സ്റ്റോറി 2'; കേരളത്തില്‍ ആരെയും നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നതായി അറിയില്ല: എം ടി രമേശ്

കേരളാ സ്റ്റോറി 2; കേരളത്തില്‍ ആരെയും നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നതായി അറിയില്ല: എം ടി രമേശ്
X

കൊച്ചി: കേരളത്തില്‍ ആരെയും നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നതായി അറിയില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. സിനിമയെ സിനിമയായി കണ്ടാല്‍ മതി. സിനിമയില്‍ വരുന്ന എല്ലാ കാര്യങ്ങളും അംഗീകരിക്കുന്നില്ലല്ലോ. സിനിമ ബിജെപിയുടേതല്ല. അതിനാല്‍ നിലപാട് പറയാനും ഇല്ലെന്ന് എം ടി രമേശ് പറഞ്ഞു.

കേരളം എങ്ങനെയാണെന്ന് കേരളത്തിലെ ആളുകള്‍ക്ക് അറിയാം. കേരളത്തില്‍ മതതീവ്രവാദം ഉള്‍പ്പെടെ എതിര്‍ക്കപ്പെടേണ്ട പലതുമുണ്ട്. അതിനെ രാഷ്ടീയമായി എതിര്‍ക്കുമെന്നും എം ടി രമേശ് പറഞ്ഞു. ഇഷ്ടപ്പെടാത്ത സിനിമ പ്രദര്‍ശിപ്പിക്കില്ല എന്നത് സിപിഐഎമ്മിന്റെ രീതിയാണ്.

സിനിമ കാണരുതെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് എങ്ങനെ സാധിക്കും. സിനിമ കാണാനും കാണാതിരിക്കാനും അവകാശമുണ്ട്. വിവാദം ഉണ്ടാക്കി സിനിമ വിജയിപ്പിക്കുന്നതിന് പി ആര്‍ വര്‍ക്കുകള്‍ നടക്കുന്നുണ്ടെന്നും എം ടി രമേശ് പറഞ്ഞു. 'കേരള സ്റ്റോറി'യെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു എം ടി രമേശിന്റെ പ്രതികരണം.




Next Story

RELATED STORIES

Share it