- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അല്‍ ഫത്തഹ് ഇസ്‌ലാമിക്ക് അക്കാദമി കെട്ടിടം സമര്‍പ്പിച്ചു

പെരിന്തല്‍മണ്ണ: മതപാഠശാലകളിലൂടെ മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തി കൊണ്ടുവരാന്‍ കഴിയുന്ന വിദ്യാഭ്യാസ രീതിയാണ് ഉണ്ടാവുന്നതെന്ന് പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എംഎല്‍എ. വിവിധ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പട്ടിക്കാട് അല്‍ ഫത്തഫ് ഇസ് ലാമിക്ക് അക്കാദമിയുടെ പുതിയ കെട്ടിടം നാടിനായി സമര്‍പ്പിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 17 ലക്ഷത്തിലധികം രൂപ ചിലവഴിച്ച് പട്ടിക്കാട് മഹല്ല് ജുമാ മസ്ജിദിന് സമീപം നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കെട്ടിടമാണ് മഹല്ല് ഖാളി സിദ്ദീഖ് ഫൈസിയുടെ പ്രാര്‍ഥനയോടെ നാടിനായി സമര്‍പ്പിച്ചത്.
എം അബ്ദുല്‍ ഗഫൂര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഹാസ് എം നിസ്താര്‍, അബ്ദുല്ല, മഹല്ല് സെക്രട്ടറി ബഷീര്‍ മാസ്റ്റര്‍, മഹല്ല് പ്രസിണ്ടന്റ് എ ടി മുഹമ്മദാലി, കെ ടി മൊയ്തുട്ടി മാന്‍ ഹാജി, പട്ടിക്കാട് റൈഞ്ച് സെക്രട്ടറി കബീര്‍ ഫൈസി, മൊയ്തീന്‍ ഫൈസി, എടിഎം ഫൈസി, അബ്ദുസലാം ഫൈസി, പി അബ്ദുദുല്‍ അസീസ്, ഹംസ മുസ്‌ല്യാര്‍ എന്നിവര്‍ സംസാരിച്ചു. സി റയാന്‍ ഖിറാഅത്ത് നടത്തി. മദറസാപഠനത്തോടൊപ്പം വ്യക്തിത്വ വികസനം, വിവിധ വിദ്യാഭ്യാസ, ബോധവത്ക്കരണ പരിപാടികള്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പരിശീലന ക്ലാസുകള്‍ എന്നിവ ഇസ്‌ലാമിക്ക് അക്കാദമിക്ക് കീഴില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. കെ ടി അസീസ്, എം അബ്ദുസമദ്, പി മാനു, കെ പി മുഹമ്മദ്, കെ ടി ഫഹദ്, വി അബ്ദുല്‍ നാസര്‍, സി അഷ്‌റഫ്, കെ ടി സക്കീര്‍ ഹുസൈന്‍, കെ പി നിസാര്‍, എ ടി അഷ്‌റഫ് ,സി എച്ച്, അസീസ് എന്നിവര്‍ നേതൃത്വം നല്‍കി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















