കേരള സുന്നി ജമാഅത്തിന് പുതിയ ഭാരവാഹികള്‍
മഞ്ചേരി: കേരള സുന്നി ജമാഅത്ത് സ്റ്റേറ്റ് കമ്മിറ്റി പുനസ്സംഘടിപ്പിച്ചു. മഞ്ചേരി ദാറുസ്റ്റുന്നയില് ചേര്‍ന്ന സ്റ്റേറ്റ് ജനറല്‍ കൗണ്‍സില്‍ കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി മൗലാനാ എ നജീബ് മൗലവി ഉദ്ഘാടനം ചെയ്തു. സയ്യിദ് അശ്റഫ് ബാഹസന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജൂലൈ ആഗസ്ത്, സപ്തംബര്‍ മാസങ്ങളില്‍ സംഘത്തിന്റെ വാര്‍ഷിക ആഘോഷ പരിപാടികള്‍ ജില്ലാ തലങ്ങളില്‍ നടത്താന്‍ ആയിരം പ്രതിനിധികളെ ചേര്‍ത്ത് സ്വാഗതസംഘം രൂപീകരിച്ചു. സുന്നി ജമാഅത്ത് സ്റ്റേറ്റ് പുതിയ ഭാരവാഹികളെ ജനറല്‍ കൗണ്‍സില്‍ തിരഞ്ഞടുത്തു.
സയ്യിദ് അഷ്റഫ് ബാ ഹസന് തങ്ങള്‍ ചെട്ടിപ്പടി, (പ്രസിഡന്റ്), എ നജീബ് മൗലവി മമ്പാട്, സയ്യിദ് ഇസ്മായില്‍ ബുഖാരി തങ്ങള്‍ എറണാകുളം, വി സി കെ തങ്ങള്‍ ഇരിങ്ങണ്ണൂര്‍ കോഴിക്കോട്, അബ്ദുല്ലാഹിസ്സഅദി കണ്ണൂര്‍, ഹസന് അഷ്റഫി ബാഖവി തിരുവനന്തപുരം, എം വീരാന്‍കുട്ടി മുസ്ലിയാര് വയനാട്, ടി എം അലി മുസ്ലിയാര് പാലക്കാട് (വൈസ് പ്രസിഡന്റുമാര്‍), എ എന്‍ സിറാജുദ്ദീന് മൗലവി വീരമംഗലം (ജനറല്‍ സെക്രട്ടറി), പി അലി അക്ബര്‍ മൗലവി, ഒടിയപാറ അഷ്റഫ് ബാഖവി ഇടുക്കി, അഡ്വ, ഫാറൂഖ് ഇ മുഹമ്മദ് വയനാട്, ബഷീര്‍ ഫൈസി ചെറുകുന്ന് കണ്ണൂര്‍, ഡോ: സുലൈമാന്‍ (മലപ്പുറം, പി എസ് അബ്ബാസ് പഴയന്നൂര്‍, പാലക്കാട്, അബ്ദുല്‍ ജലീല്‍ വഹബി അണ്ടത്തോട് തൃശൂര്‍, അബൂ റബീഅ് ബാഖവി വര്‍ക്കല (ജോ: സെക്രട്ടറിമാര്‍), സയ്യിദ് ഹസന് സഖാഫ് തങ്ങള്‍ കൊടക്കല്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞടുത്തു.
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT