Latest News

മഹാരാഷ്ട്ര: എന്‍സിപി സ്ഥാനാര്‍ഥി ബിജെപിയില്‍

കൈജ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി നമിതയെ പാര്‍ട്ടി മേധാവി ശരദ് പവാറാണ് പ്രഖ്യാപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പെയായിരുന്നു എന്‍സിപി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയത്

മഹാരാഷ്ട്ര: എന്‍സിപി സ്ഥാനാര്‍ഥി ബിജെപിയില്‍
X

മുംബൈ: അടുത്ത മാസം നടക്കാനിരിക്കുന്ന മഹാരാഷ്ട്ര തിരഞ്ഞടുപ്പിലെ എന്‍സിപി സ്ഥാനാര്‍ഥി ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടിയുടെ വനിതാ നേതാവ് നമിത മുണ്ടാഡയാണ് ബിജെപിയില്‍ ചേര്‍ന്നത്. കൈജ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി നമിതയെ പാര്‍ട്ടി മേധാവി ശരദ് പവാറാണ് പ്രഖ്യാപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പെയായിരുന്നു എന്‍സിപി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയത്

ലോക്്‌സഭാ അംഗം പ്രീതം മുണ്ടയ്ക്കും സംസ്ഥാന മന്ത്രി പങ്കജ് മുണ്ടയ്ക്ക് ഒപ്പമായിരുന്നു നമിതയുടെ ബിജെപി പ്രവേശനം. നമിതയുടെ ഭര്‍ത്താവിന്റെ അമ്മ നേരത്തെ എന്‍സിപി മന്ത്രിയായിരുന്നു. നമിതയെ കൂടാതെ കോണ്‍ഗ്രസ് എംഎല്‍എയായ കാശിറാം പവാറയും ഇന്ന് ബിജെപിയില്‍ ചേര്‍ന്നു. 2014 ലെ സംസ്ഥാന തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സംഗീത തോംബ്രെയോട് കൈജ് സീറ്റില്‍ നിന്ന് നമിത പരാജയപ്പെട്ടിരുന്നു.

കോണ്‍ഗ്രസും എന്‍സിപിയും സഖ്യമായിട്ടാണ് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്. കഴിഞ്ഞതവണ സഖ്യമില്ലായിരുന്നു. 288 അംഗ നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ 125 സീറ്റുകളില്‍ വീതം ഇരുകക്ഷികളും മല്‍സരിക്കും. ബാക്കി സീറ്റുകള്‍ സഖ്യകക്ഷികള്‍ക്കായി നീക്കിവെച്ചു.

Next Story

RELATED STORIES

Share it