Latest News

പത്തനംതിട്ട സ്വദേശി ഒമാനില്‍ കൊവിഡ് ബാധിച്ച് മരിച്ചു

കഴിഞ്ഞ തിങ്കളാഴ്ച്ച ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തി അഡ്മിറ്റ് ആയപ്പോഴാണ്കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്

പത്തനംതിട്ട സ്വദേശി ഒമാനില്‍ കൊവിഡ് ബാധിച്ച് മരിച്ചു
X

മസ്‌ക്കറ്റ്:പത്തനംതിട്ട മൈലപ്ര സ്വദേശി ജസ്റ്റിന്‍ വര്‍ഗീസ് (34) മസ്‌ക്കറ്റില്‍ കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ തിങ്കളാഴ്ച്ച ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തി അഡ്മിറ്റ് ആയപ്പോഴാണ് കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. നാലു വര്‍ഷത്തിലധികമായി ഒമാനിലാണ് താമസം. ഒമാനില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന ആറാമത്തെ മലയാളിയാണ് ജസ്റ്റിന്‍ വര്‍ഗ്ഗീസ്. ഒമാനില്‍ രണ്ടു മലയാളികള്‍ക്ക് മരണശേഷം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.







Next Story

RELATED STORIES

Share it