Latest News

കടയ്ക്കലില്‍ പോലിസുകാരന്റെ ദുരൂഹ മരണം: മദ്യപ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍

അഖിലിനൊപ്പം മദ്യപിച്ച സുഹൃത്ത് വിഷ്ണുവാണ് പിടിയിലായത്. നാലു പേര്‍ മദ്യപിച്ചതില്‍ ആരോഗ്യപ്രശ്‌നം ഉണ്ടാകാത്തത് വിഷ്ണുവിന് മാത്രമായിരുന്നു.

കടയ്ക്കലില്‍ പോലിസുകാരന്റെ ദുരൂഹ മരണം: മദ്യപ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
X

കൊല്ലം: കടയ്ക്കലില്‍ പോലിസുകാരന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് മദ്യപ സംഘത്തിലെ ഒരാളെ അറസ്റ്റ് ചെയ്തു. അഖിലിനൊപ്പം മദ്യപിച്ച സുഹൃത്ത് വിഷ്ണുവാണ് പിടിയിലായത്. നാലു പേര്‍ മദ്യപിച്ചതില്‍ ആരോഗ്യപ്രശ്‌നം ഉണ്ടാകാത്തത് വിഷ്ണുവിന് മാത്രമായിരുന്നു.

നാലംഗ സംഘം കുടിച്ചത് ആശുപത്രി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സ്പിരിറ്റാണെന്നാണ് പോലിസ് പറയുന്നത്. വെള്ളിയാഴ്ച രാത്രിയില്‍ സ്പിരിറ്റ് എത്തിച്ചത് വിഷ്ണുവാണെന്നും പോലിസ് വ്യക്തമാക്കി. വര്‍ക്കലയിലെ ആശുപത്രി ജീവനക്കാരിയായ സുഹൃത്തില്‍നിന്നാണ് സ്പിരിറ്റ് വാങ്ങിയത്. ഇതു സംബന്ധിച്ചും അന്വേഷിക്കുന്നുണ്ട്.

അതേസമയം, കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചെന്ന് കൊല്ലം കൊല്ലം റൂറല്‍ എസ്പി അറിയിച്ചു. കൂടുതല്‍ അറസ്റ്റ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. മലപ്പുറം ഐആര്‍ ബറ്റാലിയനിലെ പോലിസ് ഉദ്യോഗസ്ഥന്‍ അഖിലാണ് കഴിഞ്ഞദിവസം മദ്യപിച്ച് അവശനിലയിലായി മരിച്ചത്.

Next Story

RELATED STORIES

Share it