Latest News

മുട്ടില്‍ മരം കൊള്ള: മുന്‍ വില്ലേജ് ഓഫിസര്‍ അറസ്റ്റില്‍

മുട്ടില്‍ മരം കൊള്ള: മുന്‍ വില്ലേജ് ഓഫിസര്‍ അറസ്റ്റില്‍
X

കല്‍പ്പറ്റ: മുട്ടില്‍ മരം കൊള്ളക്കേസില്‍ മുന്‍ വില്ലേജ് ഓഫിസര്‍ അറസ്റ്റിലായി. മുട്ടില്‍ സൗത്ത് വില്ലേജ് ഓഫിസറായിരുന്ന കെ കെ അജിയെ പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് ചെയ്തത്. ഹൈക്കോടതി പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്. അനധികൃത മരം കൊള്ളയ്ക്ക് കൂട്ടുനിന്നതിനാണ് അജിയെ കേസില്‍ പ്രതി ചേര്‍ത്തത്. സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഈട്ടി മരങ്ങള്‍ മുറിച്ചു മാറ്റാന്‍ പ്രതികളായ അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് സഹായം നല്‍കിയതിനാണ് കേസില്‍ പ്രതി ചേര്‍ത്തത്.

വില്ലേജ് ഓഫിസറുടെ അനധികൃത ഇടപെടലില്‍ 8 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. കേസിലെ മറ്റൊരു പ്രതിയായ മുന്‍ മുട്ടില്‍ വില്ലേജ് സ്‌പെഷല്‍ ഓഫിസര്‍ കെ ഒ സിന്ധുവിനെ ഇതുവരെ അന്വേഷണസംഘം അറസ്റ്റ് ചെയ്തിട്ടില്ല. മുട്ടില്‍ മരം കൊള്ള കേസില്‍ അന്വേഷണസംഘം സമര്‍പ്പിച്ച റിപോര്‍ട്ട് എഡിജിപി ശ്രീജിത്ത് മടക്കിയിരുന്നു. മരം കൊള്ളയില്‍ വനം ഉദ്യോഗസ്ഥരുടെ ഇടപെടലിനെക്കുറിച്ച് കൃത്യമായി പറയുന്നില്ല.

ഡിഎഫ്ഒ രഞ്ചിത്ത്, മുന്‍ റെയ്ഞ്ച് ഓഫിസര്‍ ബാബുരാജ് എന്നിവര്‍ക്കെതിരായ കണ്ടെത്തലിലും കൃത്യതയില്ല. ക്രമക്കേട് കണ്ടെത്തിയ റെയ്ഞ്ച് ഓഫിസര്‍ ഷെമീറിനെതിരേ പ്രതികള്‍ ഉന്നിയിച്ച ആരോപണങ്ങളും റിപോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഓരോരുത്തരുടെ പങ്കും പ്രത്യേകം അന്വേഷിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി സന്തോഷ് കുമാറിന് എഡിജിപി ശ്രീജിത്ത് നിര്‍ദേശം നല്‍കിയാണ് റിപോര്‍ട്ട് തള്ളിയത്.

Next Story

RELATED STORIES

Share it