Latest News

പൂന്തുറയില്‍ മകളും മാതാവും ജീവനൊടുക്കിയ സംഭവം; അപമാനം സഹിക്കാനാവാത്തതാണ് മരണകാരണമെന്ന് റിപോര്‍ട്ട്

പൂന്തുറയില്‍ മകളും മാതാവും ജീവനൊടുക്കിയ സംഭവം; അപമാനം സഹിക്കാനാവാത്തതാണ് മരണകാരണമെന്ന് റിപോര്‍ട്ട്
X

തിരുവനന്തപുരം: ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ അപമാനിച്ചതാണ് പൂന്തുറയില്‍ ഗ്രീമയും മാതാവും ജീവനൊടുക്കിയതിന് കാരണമെന്ന് പോലിസ് റിപോര്‍ട്ട്. നിരന്തരമായ അവഹേളനത്തില്‍ അമ്മയ്ക്കും മകള്‍ക്കും കഠിനമായ മാനസിക വിഷമമുണ്ടായി. ഭര്‍ത്താവില്‍ നിന്ന് ഗ്രീമ മാനസിക പീഡനം അനുഭവിച്ചെന്നും അറസ്റ്റ് റിപോര്‍ട്ടിലുണ്ട്. മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പും ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ പരസ്യമായി അപമാനിച്ചെന്ന് റിപോര്‍ട്ടില്‍ പറയുന്നു.

ഇരുവരുടെയും ആത്മഹത്യയ്ക്ക് പിന്നാലെ കണ്ടെടുത്ത ആത്മഹത്യത്തെക്കുറിപ്പില്‍ ഉണ്ണികൃഷ്ണനെ കുറിച്ച് ഗുരുതരാരോപണങ്ങളാണ് ഉണ്ടായിരുന്നത് ഇതോടെ അയര്‍ലന്റിലേക്ക് ഇയാള്‍ കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാളെ പോലിസ് പിടികൂടുകയായിരുന്നു.

Next Story

RELATED STORIES

Share it