Latest News

ഒരു വര്‍ഷം മുമ്പുണ്ടായ തര്‍ക്കത്തിന്റെ പകപോക്കല്‍; വര്‍ക്കലയില്‍ യുവാക്കള്‍ തമ്മില്‍ കൂട്ടയടി

ഒരു വര്‍ഷം മുമ്പുണ്ടായ തര്‍ക്കത്തിന്റെ പകപോക്കല്‍; വര്‍ക്കലയില്‍ യുവാക്കള്‍ തമ്മില്‍ കൂട്ടയടി
X

തിരുവനന്തപുരം: വര്‍ക്കലയില്‍ യുവാക്കള്‍ തമ്മിലുണ്ടായ കൂട്ടയടിയില്‍ എട്ടുപേര്‍ അറസ്റ്റില്‍. വക്കം സ്വദേശികളായ ബിന്യാസ്, ഹിഷാം, ആഷിഖ്, മുഹമ്മദ് ഹിഷാം എന്നിവരും അകത്തുമുറി സ്വദേശികളായ അദീഷ്, ശ്രീരാമകൃഷ്ണന്‍, സജിത്ത്, എബിന്‍ എന്നിവരുമാണ് പിടിയിലായത്. തടിക്കഷ്ണങ്ങളും കത്തികളും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ഇരുവിഭാഗത്തിലുമുള്ള നിരവധി പേര്‍ക്ക് തലയ്ക്കും കൈയ്ക്കും പരിക്കേറ്റു.

ഒരു വര്‍ഷം മുന്‍പ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിന്റെ തുടര്‍ച്ചയാണ് കൂട്ടയടിക്കു കാരണം. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് വക്കം പണയില്‍കടവ് പാലത്തിന് സമീപമാണ് സംഭവം. ഇരുചക്രവാഹനങ്ങളില്‍ എത്തിയ വക്കം സ്വദേശികളെ മറ്റൊരു സംഘം തടഞ്ഞതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. സംഭവത്തില്‍ ഉള്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത നാലുപേര്‍ക്ക് പോലിസ് നോട്ടീസ് നല്‍കി വിട്ടയച്ചു.

Next Story

RELATED STORIES

Share it