Cricket

ഐപിഎല്‍ 2026: സഞ്ജു ഇന്ന് ഹോംഗ്രൗണ്ടില്‍, ചെന്നൈ സൂപ്പര്‍ കിങ്സിന് എതിരാളി പഞ്ചാബ് കിങ്‌സ്

ഐപിഎല്‍ 2026: സഞ്ജു ഇന്ന് ഹോംഗ്രൗണ്ടില്‍, ചെന്നൈ സൂപ്പര്‍ കിങ്സിന് എതിരാളി പഞ്ചാബ് കിങ്‌സ്
X

ചെന്നൈ: ഐപിഎലില്‍ ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്സിലെത്തിയ സഞ്ജു സാംസണ്‍ വെള്ളിയാഴ്ച ഹോം ഗ്രൗണ്ടില്‍ ആദ്യമത്സരത്തിനിറങ്ങും. പഞ്ചാബ് കിങ്സാണ് എതിരാളി. ആദ്യ മല്‍സരത്തില്‍ ചെന്നൈ രാജസ്ഥാന്‍ റോയല്‍സിനോട് തോറ്റിരുന്നു. ഗുവാഹാട്ടിയിലായിരുന്നു ആ മല്‍സരം. ചെന്നൈ ടീമിന്റെ ഭാവി ക്യാപ്റ്റന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന സഞ്ജുവിന് ചെന്നൈയില്‍ വലിയ ആരാധകപിന്തുണയുണ്ട്.

ചൊവ്വാഴ്ച ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മല്‍സരത്തിനിടെ പരിക്കേറ്റ പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യര്‍ വെള്ളിയാഴ്ച കളിക്കുമെന്നാണ് സൂചന. ഗുജറാത്തിനെതിരായ മല്‍സരത്തില്‍, നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ നില്‍ക്കേ കൂപ്പര്‍ കൊനോളിയുടെ ഷോട്ട് ദേഹത്തുകൊണ്ടാണ് ശ്രേയസ്സിന് പരിക്കേറ്റത്. ഷോട്ട് കൈയില്‍ കൊണ്ടെങ്കിലും പൊട്ടലില്ല. ചെറുതായി നീരുവെച്ചിട്ടുണ്ട്. ഇത് കുറയുകയാണെങ്കില്‍ വെള്ളിയാഴ്ച ഇറങ്ങുമെന്ന് സഹ പരിശീലകന്‍ ബ്രാഡ് ഹാഡിന്‍ വ്യക്തമാക്കി.



Next Story

RELATED STORIES

Share it