Latest News

ചെറിയാന്‍ ഫിലിപ്പിന് കോണ്‍ഗ്രസിലേക്ക് സ്വാഗതമെന്ന് കെപിസിസി പ്രസിഡന്റ്

ചെറിയാന്‍ ഫിലിപ്പിന് കോണ്‍ഗ്രസിലേക്ക് സ്വാഗതമെന്ന് കെപിസിസി പ്രസിഡന്റ്
X

തിരുവനന്തപുരം: ഇടതുപക്ഷത്തുള്ള ചെറിയാന്‍ ഫിലിപ്പിന് കോണ്‍ഗ്രസിലേക്ക് സ്വാഗതമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. എന്നാല്‍ വ്യവസ്ഥകള്‍ വച്ച് ആരെയും കോണ്‍ഗ്രസ് സ്വീകരിക്കാറില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസില്‍ ആര്‍ക്കും വിലക്കുകളില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനെ ചതിച്ച ചെറിയാന്‍ ഫിലിപ്പിനെ സിപിഎം ചതിച്ചെന്ന് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് പുറമെ, രാജ്യസഭയിലേക്ക് സിപിഎം സ്ഥാനാര്‍ഥിയാക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ സ്ഥാനാര്‍ഥി പട്ടികയില്‍ ഇല്ലാതായതോടെ, പുസ്തക രചനയിലേക്ക് തിരിയുന്നുവെന്ന് കഴിഞ്ഞ ദിവസം ഫേസ് ബുക്കില്‍ ചെറിയാന്‍ ഫിലിപ്പ് കുറിച്ചിരുന്നു.

Next Story

RELATED STORIES

Share it