Latest News

'സുരക്ഷിതനാണ്, എന്നെ അന്വേഷിക്കണ്ട'; ഇസ്രായേലില്‍ കാണാതായ കര്‍ഷകന്‍ വീട്ടിലേക്ക് വിളിച്ചു

സുരക്ഷിതനാണ്, എന്നെ അന്വേഷിക്കണ്ട; ഇസ്രായേലില്‍ കാണാതായ കര്‍ഷകന്‍ വീട്ടിലേക്ക് വിളിച്ചു
X

തിരുവനന്തപുരം: സംസ്ഥാന കൃഷി വകുപ്പ് ആധുനിക കൃഷിരീതി പരിശീലനത്തിനായി ഇസ്രായേലിലേക്കയച്ച കര്‍ഷക സംഘത്തില്‍ നിന്ന് കാണാതായ ബിജു കുര്യന്‍ കുടുംബവുമായി ഫോണില്‍ ബന്ധപ്പെട്ടു. താന്‍ സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കണ്ടെന്നുമാണ് ബിജു ഭാര്യയോട് പറഞ്ഞത്. ബിജുവിന് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരമെന്ന് കൃഷി മന്ത്രി പി പ്രസാദ് പ്രതികരിച്ചു. എംബസിയിലും പോലിസിലും പരാതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കണ്ണൂര്‍ ഇരിട്ടി സ്വദേശിയാണ് ബിജു കുര്യന്‍. ഇസ്രായേല്‍ ഹെര്‍സ്‌ലിയയിലെ ഹോട്ടലില്‍നിന്ന് ബിജുവിനെ കാണാതായെന്നായിരുന്നു പുറത്തുവന്നിരുന്ന റിപോര്‍ട്ട്. രാത്രി ഭക്ഷണം കഴിക്കുന്നതിനായി മറ്റൊരു ഹോട്ടലിലേക്ക് പോവുന്നതിനായി സംഘത്തിലെ മറ്റെല്ലാവരുമെത്തിയ സ്ഥലത്ത് ബിജു എത്തിയിരുന്നില്ല. തുടര്‍ന്ന് കൂടെ ഉണ്ടായിരുന്നവര്‍ വിവരം ഉടന്‍തന്നെ ഇന്ത്യന്‍ എംബസി അധികൃതരെ അറിയിക്കുകയായിരുന്നു. ബിജുവിനെ കണ്ടെത്തുന്നതിനായി ഇസ്രായേലി പോലിസും വ്യാപക തിരച്ചില്‍ ആരംഭിച്ചിരുന്നു.

Next Story

RELATED STORIES

Share it