ബാബരി മസ്ജിദ് പൊളിച്ച സി പി സുഗതനെ ഖലീഫ ഉമറിനോട് ഉപമിച്ച് കെ ടി ജലീല്‍
വളാഞ്ചേരി: വനിതാ മതില്‍ ഉയര്‍ത്താന്‍ സര്‍ക്കാര്‍ നിയോഗിച്ച സംഘപരിവാര അനുകൂലി സി പി സുഗതനെ അനുകൂലിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍. ബാബരി മസ്ജിദ് പൊളിക്കാന്‍ കര്‍സേവകനായി പോയതില്‍ അഭിമാനിക്കുകയും ഇസ്‌ലാം സ്വീകരിച്ച ഹാദിയയെ തലയും ഉടലും രണ്ടായി വേര്‍പെടുത്താണമെന്ന് പറയുകയും ചെയ്ത ഹിന്ദു പാര്‍ലമെന്റ് നേതാവാണ് സി പി സുഗതന്‍. ഖലീഫ ഉമര്‍ മനംമാറ്റം വന്നാണ് ഇസ്‌ലാമിലേക്ക് കടന്നുവന്നതെന്നും സുഗതനെയും അങ്ങനെ കാണണമെന്നുമാണ് മന്ത്രിപ്രസ്താവിച്ചത്. മലപ്പുറം വളാഞ്ചേരിയില്‍ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച നവോത്ഥാന സദസ്സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
വര്‍ഗ്ഗീയവാദിയായ സുഗതനെ നവോത്ഥാന നായകനാക്കി അവതരിപ്പിച്ചതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് സുഗതനെ വെള്ളപൂശാനുള്ള മന്ത്രിയുടെ ശ്രമം. മന്ത്രിക്കെതിരേയും സോഷ്യല്‍ മീഡിയ രംഗത്തെത്തിയിട്ടുണ്ട്.അതേസമയം, വനിതാ മതില്‍ പണിത പിറ്റേ ദിവസം ശബരിമയില്‍ സ്ത്രീകള്‍ കയറിയതിനെതിരേ തന്റെ സംഘപരിവാര മനോഭാവം വിട്ടില്ല എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു സി പി സുഗതന്‍.
RELATED STORIES
താനൂര്‍ കനോലി കനാലില്‍ വീണ് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു
4 Jun 2023 6:01 PM GMTപെരുമ്പടപ്പില്‍ വിവാഹത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് ഭക്ഷ്യവിഷബബാധ
4 Jun 2023 5:57 PM GMTഎസ്ഡിപിഐ കബഡി ടൂര്‍ണ്ണമന്റ്; ഇന്ദിര യൂത്ത് ക്ലബ് ചാംപ്യന്മാര്
4 Jun 2023 3:14 PM GMTമൗലാന ഖാലിദ് സെയ്ഫുല്ല റഹ്മാനി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്...
4 Jun 2023 2:52 PM GMTഇരുചക്രവാഹനത്തില്‍ മൂന്നാംയാത്രക്കാരായി കുട്ടികളെ അനുവദിക്കും:...
4 Jun 2023 11:37 AM GMTശനിയാഴ്ച പ്രവര്‍ത്തിദിനം: തീരുമാനം നടപ്പാക്കിയെന്ന് വിദ്യാഭ്യാസമന്ത്രി
4 Jun 2023 7:48 AM GMT