Latest News

മന്‍ കി ബാത്ത് പരാമര്‍ശം; രാഹുല്‍ ഗാന്ധി കൊവിഡിനെക്കുറിച്ച് നുണ പ്രചരിപ്പിക്കുകയാണെന്ന് ശിവ്‌രാജ് സിങ് ചൗഹന്‍

മന്‍ കി ബാത്ത് പരാമര്‍ശം; രാഹുല്‍ ഗാന്ധി കൊവിഡിനെക്കുറിച്ച് നുണ പ്രചരിപ്പിക്കുകയാണെന്ന് ശിവ്‌രാജ് സിങ് ചൗഹന്‍
X

ഭോപാല്‍: രാഹുല്‍ ഗാന്ധി കൊവിഡ് രോഗത്തെക്കുറിച്ചും വ്യാപനത്തെക്കുറിച്ചും തെറ്റായ പ്രചാരണമാണ് നടത്തുന്നതെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാന്‍ കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കുന്നുണ്ട്. എന്നിട്ടും ജനങ്ങള്‍ക്കിടയില്‍ തെറ്റായ വസ്തുതകളും നുണകളുമാണ് രാഹുല്‍ ഗാന്ധി പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ഇന്ന് നടന്ന പ്രതിമാസ മന്‍ കി ബാത്ത് പരിപാടിയില്‍ പ്രധാനമന്ത്രി മധ്യപ്രദേശിലെ ബേതുല്‍ ഗ്രാമത്തിലെ ഗ്രാമീണരുമായി ഓണ്‍ലൈനില്‍ സംസാരിച്ചിരുന്നു. തന്റെ ഗ്രാമത്തില്‍ ആളുകള്‍ക്ക് വാക്‌സിന്‍ എടുക്കാന്‍ ഭയമാണെന്ന് പങ്കെടുത്തയാള്‍ പ്രധാനമന്ത്രിയെ അറിയിച്ചു. സാമൂഹികമാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത്തരം പ്രചാരണങ്ങളില്‍ കുടുങ്ങാതെ എല്ലാവരും വാക്‌സിന്‍ എടുക്കണമെന്ന് പ്രധാനമന്ത്രി ഉപദേശിച്ചു.

'എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കൂ, എന്നിട്ടുപോരെ മന്‍ കി ബാത്ത് പരിപാടിയെന്നായിരുന്നു രാഹുലിന്റെ ഇതിനോടുള്ള പ്രതികരണം.

ജനുവരി16ന് വാക്‌സിന്‍ വിതരണം തുടങ്ങിയെങ്കിലും വാകിസന്‍ ലഭ്യത കുറഞ്ഞതോടെ വിതരണം മുടങ്ങി.

Next Story

RELATED STORIES

Share it