മന്‍സൂര്‍ വധം: ഐപിഎസ് ഉദ്യോഗസ്ഥനു കീഴില്‍ പ്രത്യേക സംഘം അന്വേഷിക്കണം: ചെന്നിത്തല

കണ്ണൂര്‍: പുല്ലൂക്കര മന്‍സൂര്‍ വധക്കേസ് ഐപിഎസ് ഉദ്യോഗസ്ഥനു കീഴില്‍ പ്രത്യേക സംഘം അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് അട്ടിമറിക്കാനാണ് തുടക്കത്തില്‍ തന്നെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. സാധാരണ നിലയില്‍ ലോക്കല്‍ പോലിസ് അന്വേഷിച്ച് തെളിയിക്കാന്‍ പറ്റാത്തതാണ് ക്രൈംബ്രാഞ്ചിന് വിടുക. ഇവിടെ അതല്ല നടന്നത്. നേരിട്ട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി ഇസ്മായില്‍ സിപിഎമ്മുമായി ബന്ധമുള്ളയാളാണ്. സിപിഎം നേതാക്കളെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ പാനൂരില്‍ ഇന്ന് യുഡിഎഫിന്റെ പ്രതിഷേധ സംഗമം നടക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ മുസ് ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, എംപിമാരായ കെ മുരളീധരന്‍, കെ സുധാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. പ്രതിഷേധ സംഗമത്തിനെത്തുന്ന നേതാക്കള്‍ മന്‍സൂറിന്റെ കുടുംബത്തെ സന്ദര്‍ശിക്കും.
Mansoor murder: Special team to probe IPS officer: Chennithala
RELATED STORIES
പനാമയ്ക്കെതിരായ മല്സരം; ആഘോഷമാക്കി അര്ജന്റീന; മെസ്സിക്ക് ഗോള്
24 March 2023 4:41 AM GMTറൊണാള്ഡോയ്ക്ക് ഡബിള്; റെക്കോഡ്; മാര്ട്ടിന്സിന് കീഴില്‍...
24 March 2023 4:07 AM GMTമൊസ്യൂദ് ഓസിലിന്റെ ഫുട്ബോള് കരിയറിന് വിരാമം
22 March 2023 1:39 PM GMTഫ്രഞ്ച് ടീമിനെ കിലിയന് എംബാപ്പെ നയിക്കും
21 March 2023 10:57 AM GMTമെസ്സിയും റൊണാള്ഡോയും ദേശീയ ടീമുകള്ക്കൊപ്പം; മല്സരങ്ങള് 23ന്...
21 March 2023 5:35 AM GMTഎഫ് എ കപ്പില് ക്ലാസ്സിക്ക് തിരിച്ചുവരവുമായി യുനൈറ്റഡ്; ഇറ്റലിയില്...
20 March 2023 6:41 AM GMT