Latest News

'മന്ത്രിസഭായോഗ തീരുമാനങ്ങള്‍'; ഉരുള്‍പൊട്ടലില്‍ കടമുറികള്‍ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം

മന്ത്രിസഭായോഗ തീരുമാനങ്ങള്‍; ഉരുള്‍പൊട്ടലില്‍ കടമുറികള്‍ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം
X

തിരുവനന്തപുരം: വയനാട് മേപ്പാടി ഉരുള്‍പൊട്ടലില്‍ കടമുറികള്‍ നഷ്ടപ്പെട്ട കെട്ടിട ഉടമകള്‍ക്കും സംരഭകര്‍ക്കും ഉചിതമായ നഷ്ടപരിഹാരം അനുവദിക്കുമെന്ന് മന്ത്രിസഭായോഗം. ദുരന്തത്തില്‍ പൂര്‍ണ്ണമായി നഷ്ടം സംഭവിച്ച കടകള്‍ക്ക് കടകളുടെ തരമോ ഘടനയോ പരിഗണിക്കാതെ ഒരു കടയ്ക്ക് ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. കടയുടമയ്ക്ക് ഒന്നില്‍ക്കൂടുതല്‍ കടമുറികള്‍ നഷ്ടമായിട്ടുണ്ടെങ്കില്‍ അധികമുള്ള ഓരോ കടമുറിയ്ക്കും 2.5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം അനുവദിക്കും. സംരംഭകര്‍ക്ക് സംരംഭങ്ങള്‍ പുനരാരംഭിക്കുന്നതിനായി ഓരോ സംരംഭത്തിനും അവര്‍ക്കുണ്ടായ നഷ്ടത്തിന്റെ 50% അല്ലെങ്കില്‍ താഴെപ്പറയുന്ന പ്രകാരമുള്ള പരമാവധി തുക ഓരോ സംരംഭത്തിനും നഷ്ടപരിഹാരമായി അനുവദിക്കും.

(a). Manufacturing Sector - 20 ലക്ഷം

(b). Service - 10 ലക്ഷം

(c). Trade - 7 ലക്ഷം

നഷ്ടപരിഹാരം നല്‍കുന്നതിന് ആവശ്യമായി വരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും വയനാട് ജില്ലാ കളക്ടര്‍ക്ക് അനുവദിക്കുവാനും തുക വിതരണം ചെയ്യുന്നതിന് വയനാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തുവാനും തീരുമാനിച്ചു.

സംസ്ഥാനത്തിന്റെ 2026ലെ ഐടി നയത്തിന് മന്ത്രിസഭയുടെ അംഗീകാരം

2026ലെ ഐടി നയത്തിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. രാജ്യത്തെ ഐടി വ്യവസായ കയറ്റുമതിയുടെ 10% വിഹിതമെങ്കിലും നേടുക. സ്വകാര്യ പങ്കാളിത്തത്തിലൂടേയും വികേന്ദ്രീകൃത വളര്‍ച്ചയിലൂടേയും സംസ്ഥാനത്ത് ഐടി സ്ഥല ലഭ്യത മൂന്നിരട്ടിയാക്കുക. ഒരു ഐപി അധിഷ്ഠിത വിജ്ഞാന വ്യവസായ ആവാസവ്യവസ്ഥ സൃഷ്ടിക്കുക. ഐടിയിലും അനുബന്ധമേഖലകളിലുമായി കുറഞ്ഞത് 5,00,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക.

ബഹിരാകാശം, ശൂന്യാകാശം, പ്രതിരോധം, ഇലക്ട്രോണിക്സ്, നിര്‍മ്മിത ബുദ്ധി (AI), ക്വാണ്ടം കമ്പ്യൂട്ടിങ്, ജെനോമിക്‌സ് തുടങ്ങിയ ഉയര്‍ന്ന സാങ്കേതിക മേഖലകളില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ 5-10% വിഹിതം നേടുക. സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 20,000 ആയി ഉയര്‍ത്തുക. ഫൈബര്‍ ഓപ്റ്റിക് കണക്ടിവിറ്റി ഉറപ്പാക്കി സംസ്ഥാനത്തെ എല്ലാ വീടുകളിലും ഇന്റര്‍നെറ്റ് ലഭ്യത 100% ഉറപ്പാക്കുക. സര്‍ക്കാര്‍ ഈ-സേവനങ്ങള്‍ക്കായി എന്റര്‍പ്രൈസ് ആര്‍ക്കിടെക്ചര്‍ മുഖാന്തിരം സംസ്ഥാനത്തെ എല്ലാ പൗരകേന്ദ്രീകൃത സേവനങ്ങളിലേക്കും എളുപ്പത്തില്‍ സമീപിക്കുന്നതിനായി ഏക ഉപയോക്തൃ ഇന്റര്‍ഫേസ് ലഭ്യമാക്കുക. സര്‍ക്കാര്‍ വകുപ്പുകളിലൂടെയും പ്രവചനാത്മകവും നിര്‍ദ്ദേശാത്മകവുമായ ഭരണസേവനങ്ങള്‍ നല്‍കുക. ഡാറ്റയുടേയും പുതിയ സാങ്കേതികവിദ്യകളുടേയും ഉത്തരവാദിത്തത്തോടെയുള്ള ഉപയോഗത്തിനായി ഒരു ചട്ടക്കൂട് നടപ്പിലാക്കുക.

കുടുതല്‍ ഇ-ഗവേണന്‍സ് ആപ്ലിക്കേഷനുകല്‍ ക്ലൗഡ് അധിഷ്ഠിത സേവനങ്ങളാക്കി മാറ്റുക. ഡാറ്റാധിഷ്ഠിത സൊല്യൂഷന്‍ കമ്പനികള്‍ വികസിപ്പിക്കുന്നതിനുള്ള അടിസ്ഥാനസൗകര്യമായി സംസ്ഥാന നിയന്ത്രണത്തിലുള്ള ഡാറ്റാ സങ്കേതങ്ങള്‍ സൃഷ്ടിക്കുക. സര്‍ക്കാര്‍ ധനസഹായത്തിലൂടെ നിര്‍മ്മിക്കുന്ന സോഫ്റ്റ് വെയര്‍ പരിഹാരങ്ങള്‍ക്കും ഓപ്പണ്‍ സോഴ്‌സ് സാങ്കേതികവിദ്യകള്‍ സ്വീകരിക്കുക. സ്വതന്ത്രമായ ഓപ്പണ്‍ സോഴ്സ് സോഫ്റ്റ് വെയറും ഹാര്‍ഡ് വെയറും അഭിവൃദ്ധിപ്പെടുത്തുന്നതിനുള്ള സമൂഹ സംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കുക.

വളര്‍ന്നു വരുന്ന സാങ്കേതിക വിദ്യകളില്‍ മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിച്ച് നിര്‍മ്മിത ബുദ്ധി (AI), ബ്ലോക്ചെയിന്‍, ഡാറ്റാ അനലറ്റിക്സ് ബയോ ഇന്‍ഫര്‍മാറ്റിക്‌സ് പോലുള്ള പുതിയ സാങ്കേതികവിദ്യകളില്‍ ഒരു നൈപുണ്യ അടിത്തറ സൃഷ്ടിക്കുക. സമഗ്രമായ ഒരു സൈബര്‍ സുരക്ഷാ നിയമം രൂപീകരിക്കുക. സംസ്ഥാനത്തെ ഐടി/ഐടിഇഎസ്/ഇലക്ട്രോണിക്സ്, ഹൈടെക് വ്യവസായങ്ങള്‍ എന്നിവയെ പിന്തുണയ്ക്കുന്ന അദ്ധ്വാന സമൂഹത്തില്‍ സമഗ്രത (സ്ത്രീകള്‍, വികലാംഗര്‍, ട്രാന്‍സ്ജന്‍ഡറുകള്‍) പ്രോല്‍സാഹിപ്പിക്കുക.

പൗരന്‍/ഉപഭോക്താവ്/തൊഴിലുടമ/ജീവനക്കാര്‍ എന്നിവരുടെ ഡാറ്റയുടെ സ്വകാര്യത ഉറപ്പാക്കുന്ന സംവിധാനങ്ങളും നിയമചട്ടക്കൂടുകളും സൃഷ്ടിക്കുക. നവയുഗ സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുന്ന ഒന്നു മുതല്‍ 10 വരെ ക്ലാസുകള്‍ക്കുള്ള പുതിയ ICT പാഠപുസ്തകങ്ങള്‍ വികസിപ്പിച്ചു കൊണ്ട് പുതിയ കാലഘട്ടത്തിനനുസൃതമായി ഡിജിറ്റല്‍ വിദ്യാഭ്യാസം പ്രോല്‍സാഹിപ്പിക്കുക. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 25 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക മേഖലകളില്‍ ഇത്തരം പരിശീലനം നല്‍കുക.

വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ പൗരന്മാരെ സംബന്ധിച്ചും മറ്റ് പൊതു വിവരങ്ങളും പ്രത്യേകമായി ശേഖരിച്ച് പരിപാലിച്ചുപോരുന്ന രീതി അവസാനിപ്പിച്ച് ഒരു വിവരം ഒരു സംവിധാനത്തില്‍ മാത്രം ശേഖരിച്ച് പരിപാലിച്ച് ആവശ്യമായ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കും അത്തരം വിവരം ലഭ്യമാക്കുന്നതിനുള്ള എപിഐ സൗകര്യം നിയന്ത്രണ വിധേയമായി ലഭ്യമാക്കുക.

ഗ്ലോബല്‍ കേപ്പബിലിറ്റി സെന്ററുകള്‍(ജിസിസി)കൊണ്ടുവരും

കുടുതല്‍ ഐടി പാര്‍ക്കുകള്‍ സൃഷ്ടിക്കുന്നതിനുള്ള ലാന്റ് പൂളിങ് സംവിധാനം നടപ്പാക്കും. ഡാറ്റാ സെന്ററുകള്‍ക്കുള്ള പ്രോല്‍സാഹനം. തൊഴില്‍ നിയമങ്ങള്‍ ലളിതമാക്കല്‍. പുതിയ നഗരസ്ഥലങ്ങളിലേക്ക് ഐടി പാര്‍ക്ക്സ് പ്ലഗ് & പ്ലേ വര്‍ക്ക് സ്പെയ്സ് വിപുലീകരിക്കല്‍. ഐടി പാര്‍ക്കുകളുടെ സുഗമമായ പ്രവര്‍ത്തനത്തിന്, പ്രകൃതി ദുരന്തങ്ങള്‍, പകര്‍ച്ചവ്യാധികള്‍ എന്നിവനേരിടുന്നതിന് ഒരു ക്രിട്ടിക്കല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ട് സ്ഥാപിക്കും.

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി കോ-വര്‍ക്കിങ് അടിസ്ഥാന സൗകര്യങ്ങള്‍, ഏഞ്ചല്‍ നെറ്റ് വര്‍ക്കുകള്‍, മൈക്രോ വെഞ്ച്വര്‍ ക്യാപിറ്റല്‍(വിസി) ട്രാന്‍സ്ലേഷന്‍ സെന്ററുകള്‍ എന്നിവ സ്ഥാപിക്കും. ഐടി വ്യവസായ. വികസനത്തിനായി മുലധന സബ്‌സിഡിയും മറ്റു ആനുകുല്യങ്ങളും ആവാസ വ്യവസ്ഥ രുപികരിക്കുന്ന നടപടികളും നയത്തില്‍ വിഭാവനം ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളുടെ ഒരു ഹബ്ബാക്കി മാറ്റുന്നതിന് ബൗദ്ധികസ്വത്ത് സ്വീകരിക്കുന്നതിന് 2026ലെ വിവരസാങ്കേതിക വിദ്യാനയം പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ട്. നിര്‍ദ്ദിഷ്ട നടപടികളില്‍ ഇവ ഉള്‍പ്പെടുന്നു.

ഭാവിക്ക് അനുയോജ്യമായ ഒരു ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയായും ഇന്നൊവേഷന്‍ ഹബ്ബായും അതിവേഗം കേരളത്തെ മാറ്റുന്നതിനായി, സര്‍ക്കാര്‍ പ്രത്യേക സാങ്കേതികവിദ്യാ മിഷനുകള്‍ക്ക് രൂപം നല്‍കും. ഈ മിഷനുകള്‍, നിര്‍ണായക സാങ്കേതികവിദ്യാ മേഖലകളില്‍ ലോകോത്തര നിലവാരത്തിലുള്ള മല്‍സരശേഷി വികസിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കും. അതിനായി കേരള ഇലക്ട്രോണിക്‌സ് & സെമികണ്ടക്ടര്‍ മിഷന്‍ (KESM) കേരള AI മിഷന്‍ കേരള ഫ്യൂച്ചര്‍ ടെക് മിഷന്‍(കെഎഫ്ടിഎം) എന്നിവയ്ക്ക് രുപം നല്‍കും.

വിവിധ ബിസിനസ് യൂണിറ്റുകള്‍ക്ക് അവരുടെ പരിവര്‍ത്തനത്തെ സഹായിക്കുന്നതിന് പൊതുവായ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നതിനും ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഒരു പൊതുശേഖരം, ബിസിനസ് അനലിറ്റിക്സ് സൊല്യൂഷനുകള്‍, ബുദ്ധിപരമായ കഴിവുകളുള്ള അഗ്രഗേഷന്‍ പ്ലാറ്റ്ഫോമുകള്‍, സുരക്ഷിതവും സബ്സിഡിയുള്ളതുമായ ക്ലൗഡ് സ്പേയ്സ്, ജിപിയു തുടങ്ങിയവ ലഭ്യമാക്കുന്നതിന് ഡിജിറ്റല്‍ ട്രാന്‍സഫോര്‍മേഷന്‍ മിഷന്‍ രുപികരിക്കും.

ബഹിരാകാശ സാങ്കേതിക മേഖലയുടെ നിക്ഷേപങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനും ഊര്‍ജ്ജസ്വലമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനും കമ്പനികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കും. 2026ലെ ഐടി നയരുപീകരണത്തിനായി സര്‍ക്കാര്‍ ഒരു സമിതി രൂപികരിക്കുകയും കരട് നയത്തിന്‍മേല്‍ പൊതുജനാഭിപ്രായം തേടുകുയും ചെയ്തിരുന്നു.

കണ്ണൂര്‍ അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന് 65 തസ്തികകള്‍

കണ്ണൂര്‍ കല്യാട് അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് 65 തസ്തികകള്‍ സൃഷ്ടിക്കും.

സൊസൈറ്റി രൂപീകരിക്കും

കോട്ടൂര്‍ ആന പുനരധിവാസകേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിനായി 2025ലെ കേരള സംഘങ്ങള്‍ രജിസ്‌ട്രേഷന്‍ ആക്ടിന്റെ കീഴില്‍ 'The Kottoor Elephant Rescue and Rehabilitation Centre Society (KER & RCS)' എന്ന പേരിലുള്ള സൊസൈറ്റി രൂപീകരിക്കുന്നതിന് അംഗീകാരം നല്‍കി. സൊസൈറ്റി രൂപീകരിക്കുന്നതിനുള്ള, കരട് മെമ്മോറാണ്ടം ഓഫ് അസോസിയേഷനും റൂള്‍സ് ആന്‍ഡ് റെഗുലേഷന്‍സും അംഗീകരിച്ചു. സൊസൈറ്റി രജിസ്റ്റര്‍ ചെയ്യുന്നതിനായി എപിസിസിഎഫ് & ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെ ചുമതലപ്പെടുത്തി.

എക്‌സൈസ് വകുപ്പിലേക്ക് 35 വാഹനങ്ങള്‍

എക്‌സൈസ് വകുപ്പിന്റെ ആധുനിക വത്കരണവുമായി ബന്ധപ്പെട്ട് 35 വാഹനങ്ങള്‍ വാങ്ങുന്നതിന് അനമതി നല്‍കി.

തസ്തിക

മൃഗസംരക്ഷണ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യയില്‍ ഒരു ബോയിലര്‍ ഓപ്പറേറ്റര്‍ തസ്തിക സൃഷ്ടിക്കും.

പാട്ടത്തുകയില്‍ ഇളവ്

ബ്രോയിലര്‍ ഫാം ആരംഭിക്കുന്നതിനായി കൊല്ലം കൊട്ടാരക്കര താലൂക്കിലെ കോട്ടുക്കല്‍ വില്ലേജില്‍ കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പറേഷന് (കെപ്‌കോ)നല്‍കിയ 10 ഏക്കര്‍ ഭൂമിയുടെ പാട്ടത്തുകയില്‍ ഇളവ് നല്‍കി. 2025-2026 സാമ്പത്തിക വര്‍ഷം മുതല്‍ ഏക്കര്‍ ഒന്നിന് 1,000 രൂപ നിരക്കില്‍ പുതുക്കി നിശ്ചയിച്ചു.

പതിച്ചു നല്‍കും

കാസര്‍ഗോഡ് പീലിക്കോട് വില്ലേജില്‍ ശ്രീ കരക്കക്കാവ് ഭഗവതി ക്ഷേത്രം കൈവശം വച്ചു വരുന്ന 0.0880 ഹെക്ടര്‍ ഭൂമിയില്‍ രണ്ട് ഏക്കര്‍ 59.5 സെന്റ് ഭൂമിയില്‍ ഒരേക്കര്‍ ഭൂമി നിലവിലെ ന്യായവിലയുടെ 5% ഈടാക്കി പതിച്ചു നല്‍കും. ബാക്കി വരുന്ന 1.595 ഏക്കര്‍ ഭൂമിയും ന്യായ വിലയുടെ 5% ഈടാക്കി പതിച്ചു നല്‍കും. പൊതു താത്പര്യം മുന്‍നിര്‍ത്തി കാവ് നിലനില്‍ക്കുന്ന ബാക്കി 5.025 ഏക്കര്‍ ഭൂമിയുടെ കാര്യത്തില്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കാവ് സംരക്ഷണം ഉറപ്പ് വരുത്തുന്നതിനുള്ള നിബന്ധനകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ക്ഷേത്രത്തിന് പതിച്ച് നല്‍കി.

ടെണ്ടര്‍ അനുവദിച്ചു

'Jal Jeevan Mission (JJM) in Vazhoor Panchayath - Ist SLSSC - Package 7 - 6 th SLSSC - Laying pipelines and restoration works in Vazhoor panchayath എന്ന പ്രവര്‍ത്തിക്ക് 9,10,95,825 രൂപയുടെ ടെണ്ടര്‍ അനുവദിച്ചു.

'Jal Jeevan Mission (JJM) - Phase IV-WSS to Kidangoor, Kadaplamattom and Marangattupally Panchayaths Phase 2 - Pumping and Transmission - Package I Pipeline work 1' എന്ന പ്രവൃത്തിക്ക് 18,07,83,826 രൂപയുടെ ടെണ്ടര്‍ അനുവദിച്ചു.

Jeevan Mission (JJM) WSS to Malayatoor - Neeleswaram & Ayyampuzha Panchayaths - Laying 350mm and 200mm DI K9 pipe in Kadappara to Manappattuchira Sebiyoor road and Sebiyoor to Mundangamattom road Pipeline Work എന്ന പ്രവൃത്തിക്ക് 3,15,74,268 രൂപയുടെ ടെണ്ടര്‍ അനുവദിച്ചു.

JJM -WSS to Mankulam Adimali and Pallivasal (Part) Panchayath in Idukki District including Construction of 11 MLD Plant at Mankulam എന്ന പ്രവൃത്തിക്ക് 11,90,00,000 രൂപയുടെ ടെണ്ടര്‍ അനുവദിച്ചു.

Next Story

RELATED STORIES

Share it