Latest News

നിലപാടിലുറച്ച് സര്‍ക്കാരും സംഘടനയും; ഡോക്ടര്‍ സമരത്തില്‍ പൊറുതിമുട്ടി രോഗികള്‍

നിലപാടിലുറച്ച് സര്‍ക്കാരും സംഘടനയും; ഡോക്ടര്‍ സമരത്തില്‍ പൊറുതിമുട്ടി രോഗികള്‍
X

തിരുവനന്തപുരം: സര്‍ക്കാരും സംഘടനയും നിലപാടില്‍ ഉറച്ചതോടെ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തില്‍ പൊറുതിമുട്ടി രോഗികള്‍. അടിയന്തര ശസ്ത്രക്രിയകള്‍ക്ക് തടസ്സമുണ്ടാവാകാതെയാവും സമരമെന്നാണ് നേതൃത്വം നല്‍കുന്ന കെജിഎംസിടിഎ പ്രഖ്യാപിച്ചതെങ്കിലും അങ്ങനെയല്ല നടക്കുന്നത്. സാധാരണ നടക്കേണ്ടതിന്റെ പകുതി അടിയന്തര ശസ്ത്രക്രിയകള്‍ പോലും ഇന്നലെ നടന്നില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എ,ബി തിയറ്ററുകളിലായി ദിവസം 3,540 ശസ്ത്രക്രിയകള്‍ നടന്നുവന്നിരുന്നെങ്കില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഒന്നുപോലും നടന്നില്ല. സൂപ്പര്‍ സ്‌പെഷാലിറ്റിയില്‍ സാധാരണഗതിയില്‍ 1,215 ശസ്ത്രക്രിയകളാണ് നടന്നിരുന്നത്. എന്നാല്‍ 19നു രണ്ടും ഇന്നലെ ആറും ശസ്ത്രക്രിയകളാണ് നടന്നത്.

Next Story

RELATED STORIES

Share it