- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ആക്രമണത്തിന് പിന്നില്‍ വി ഡി സതീശന്‍, കോണ്‍ഗ്രസിന് ജനങ്ങള്‍ റീത്ത് വെക്കും'; മന്ത്രി വീണാ ജോര്‍ജ്
കോണ്‍ഗ്രസിന് ദയനീയ പരാജയം ഉണ്ടാകുമെന്ന ഭയമാണെന്നും ആരോഗ്യമന്ത്രി എന്ന നിലയില്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തെന്നും വീണാ ജോര്‍ജ്

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും തന്റെ ഔദ്യോഗിക വസതിക്ക് നേരെ ഉണ്ടായത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തില്‍ നടന്ന ആക്രമണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എന്തിനാണ് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തുന്നത്. ഒരു ആരോഗ്യമന്ത്രി എന്ന നിലയില്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തു. കോണ്‍ഗ്രസിന് ദയനീയ പരാജയം ഉണ്ടാകുമെന്ന ഭയം. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള കോണ്‍ഗ്രസിന്റെ ഹീനമായ ആക്രമണമാണിതെന്നും അവര്‍ ആരോപിച്ചു. ചികില്‍സാ പിഴവില്‍ സര്‍ക്കാര്‍ ഉത്തരവാദിത്തത്തോടെ നടപടി കൈക്കൊള്ളുമെന്നും ആരേയും സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
'എന്താണ് ഞാന്‍ ചെയ്ത തെറ്റ്? വിഷയത്തില്‍ ചെയ്യേണ്ടതെല്ലാം ചെയ്തു. ചികില്‍സാ പിഴവില്‍ കുറ്റക്കാര്‍ ആരായാലും സര്‍ക്കാര്‍ ഉത്തരവാദിത്തത്തോടെ നടപടി കൈക്കൊള്ളും. ആരേയും സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ല. പിഴവില്ലാത്ത നടപടിയാണ് ആവശ്യം. കുറ്റക്കാര്‍ക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കും.' ആരോഗ്യമന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രിയല്ല സര്‍ജറി നടത്തുന്നത്. ഇത് വി ഡി സതീശന്റെ നേതൃത്വത്തില്‍ നടന്ന അതിക്രമമാണ്. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പരാജയഭീതിയാണ് ഇതിനെല്ലാം പിന്നിലെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ ആശുപത്രികളെല്ലാം മോശമാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പൊതുജനാരോഗ്യ രംഗം തകര്‍ച്ചയിലാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണിത്. ഹോസ്പിറ്റല്‍ മേഖലയില്‍ നിക്ഷേപം നടത്തിയ കുത്തകളെ സഹായിക്കുന്ന നിലപാടാണ് വി ഡി സതീശനും കൂട്ടരും നടത്തുന്നതെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വിനാശകാലേ വിപരീതബുദ്ധി, എന്നേ ഈ പ്രവര്‍ത്തിയെ പറയാനുള്ളൂ. കോണ്‍ഗ്രസിനും യൂത്ത് കോണ്‍ഗ്രസിനും കേരളത്തിലെ ജനങ്ങള്‍ റീത്ത് വെക്കും. യുഡിഎഫ് സര്‍ക്കാര്‍ തകര്‍ത്ത ആരോഗ്യമേഖലയില്‍ ഒരു സിസ്റ്റം ഉണ്ടാക്കിയെടുത്തത് ഇടതുപക്ഷമാണെന്നും വീണാ ജോര്‍ജ് പറഞ്ഞു.
ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വീടിന്റെ വാതിലില്‍ റീത്തുവെച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും. വീണാ ജോര്‍ജിന്റെ വീട്ടിലേക്കു നടത്തിയ മാര്‍ച്ചില്‍ പൊതുമുതല്‍ നശിപ്പിച്ചതിലുള്ള വകുപ്പ് ചുമത്താനും നിര്‍ദേശം. പ്രതിഷേധത്തെക്കുറിച്ച് പോലിസ് അറിഞ്ഞത് രാവിലെമാത്രമാണ്. ഇത് ഗുരുതര സുരക്ഷാ വീഴ്ചയാണ്. മന്ത്രിയുടെ വസതിക്ക് പ്രത്യേക കാവല്‍ പോലിസ് ഏര്‍പ്പെടുത്തിയിരുന്നില്ല.







