Latest News

മങ്കട ബസ് അപകടം: ബസ് ഡ്രൈവര്‍ക്കെതിരേ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പോലിസ് കേസെടുത്തു

മങ്കട ബസ് അപകടം: ബസ് ഡ്രൈവര്‍ക്കെതിരേ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പോലിസ് കേസെടുത്തു
X

മങ്കട: കടന്നമണ്ണ വേരുംപുലാക്കലില്‍ സ്വകാര്യ ബസും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരേ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പോലിസ് കേസെടുത്തു. ചൊവ്വാഴ്ച വൈകീട്ട് മൂന്നു മണിയ്ക്കുണ്ടായ അപകടത്തില്‍ മുക്കം അഗസ്ത്യമൂഴി സ്വദേശികളായ മൂന്നുപേരാണ് മരിച്ചത്. അതിനിടെ, വാഹനവകുപ്പും പോലിസും അപകടസ്ഥലത്ത് പരിശോധന നടത്തി. മരച്ചില്ലകള്‍ കാഴ്ച മറയ്ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അപകട സ്ഥലത്ത് ചെറിയ വളവുമുണ്ട്.

ഇവിടെനിന്ന് മങ്കട ഭാഗത്തേക്കും, മഞ്ചേരി ഭാഗത്തേക്കും 100 മീറ്ററിലധികം നിരപ്പായ സ്ഥലമാണ്. വേഗതയില്‍ വരുന്ന വാഹനങ്ങള്‍ ഇവിടെ എത്തുമ്പോള്‍ മാത്രമാണ് കാണുന്നത്. അപകടമുണ്ടായ സ്ഥലത്തെ കാഴ്ചമറയ്ക്കുന്ന മരച്ചില്ലകള്‍ മങ്കട പോലീസും വാഹനവകുപ്പും ട്രോമാകെയര്‍ സ്‌റ്റേഷന്‍ യൂണിറ്റും ചേര്‍ന്ന് വെട്ടിമാറ്റി. എംവിഐ ബിനോയ് വര്‍ഗീസ്, ഇന്‍സ്‌പെക്ടര്‍ എന്‍. പ്രജിത്ത്, ശരത്, സമദ് പറച്ചികോട്ടില്‍, ആരിഫ്, നസീം, സുനീര്‍, റിയാസ്, അബീദലി, വിശ്വന്‍, ഷാക്കത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it