Latest News

കുവൈത്തില്‍ വാഹന അപകടം: മലയാളി മരിച്ചു

ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് താമസസ്ഥലത്ത് നിന്ന് ആശുപത്രിയിലേക്ക് വാഹനം ഓടിച്ചു പോകുന്നതിനിടയിലാണ് അപകടമുണ്ടായത്.

കുവൈത്തില്‍ വാഹന അപകടം: മലയാളി മരിച്ചു
X

കുവൈത്ത് സിറ്റി : കുവൈത്തില്‍ വാഹന അപകടത്തില്‍ മലയാളി മരിച്ചു. തൃശൂര്‍ കൊടുങ്ങങ്ങല്ലൂര്‍ യു ബസാര്‍ സ്വദേശി കൊല്ലിയില്‍ അബ്ദുല്‍ റഷീദ് (45)ആണ് ഫിഫ്ത്ത് റിംഗ് റോഡില്‍ വെച്ച് ഉണ്ടായ അപകടത്തില്‍ മരിച്ചത്. ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് താമസസ്ഥലത്ത് നിന്ന് ആശുപത്രിയിലേക്ക് വാഹനം ഓടിച്ചു പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. വാഹനം ഓടിക്കുന്നതിനിടയില്‍ ഹൃദയാഘാതം സംഭവിച്ചതാണെന്നാണു പ്രാഥമിക നിഗമനം. മെട്രോ മെഡിക്കല്‍ കേയറില്‍ ഐ.ടി. മാനേജര്‍ ആയിരുന്നു. ഭാര്യ തസ്‌നി. മക്കള്‍ .ഫഹീം , ഫര്‍ഹദ് , ഫദിയ. കൊടുങ്ങല്ലൂര്‍ കൊല്ലിയില്‍ അബ്ദുല്‍ കരീമിന്റെ മകനാണ്.


Next Story

RELATED STORIES

Share it