Latest News

നിയന്ത്രണം വിട്ട ലോറി വീട്ടിലേക്ക് പാഞ്ഞുകയറി; രണ്ടുപേര്‍ക്ക് പരിക്ക്

നിയന്ത്രണം വിട്ട ലോറി വീട്ടിലേക്ക് പാഞ്ഞുകയറി; രണ്ടുപേര്‍ക്ക് പരിക്ക്
X

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അമിതവേഗത്തില്‍ പാഞ്ഞെത്തിയ ലോറി വീട്ടിനുള്ളിലേക്ക് ഇടിച്ചുകയറി. നെയ്യാറ്റിന്‍കര ടൗണിലുള്ള ശ്യാമിന്റെ വീട്ടിലേക്കാണ് പുലര്‍ച്ചെ ലോറി ഇടിച്ചുകയറിയത്.

വീടിനുള്ളിലുണ്ടായിരുന്നവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ശ്യാമുള്‍പ്പെടെ നാല് പേരാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. വീടിന്റെ ഒരുഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ പരിക്കേറ്റ ലോറിയിലെ ഡ്രൈവറേയും സഹായിയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Next Story

RELATED STORIES

Share it