Top

You Searched For "neyyattinkara"

നെയ്യാറ്റിന്‍കരയില്‍ വന്‍ തീപ്പിടിത്തം

24 Sep 2019 7:12 AM GMT
സമീപത്തെ കടകളിലേക്ക് തീ പടരാന്‍ സാധ്യത നിലനിന്നിരുന്നെങ്കിലും രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തി തീ കെടുത്തിയതിനാൽ വൻ അപകടം ഒഴിവായി.

നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം: ബാങ്ക് ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദമുണ്ടെന്ന ആരോപണത്തില്‍ തെളിവില്ലെന്നു പോലിസ് ഹൈക്കോടതിയില്‍

29 May 2019 10:44 AM GMT
ലേഖയും മകള്‍ വൈഷ്ണവിയും കഴിഞ്ഞ 14 നാണ് വീട്ടില്‍ തീ കൊളുത്തി മരിച്ചത്. ബാങ്കിന്റെ ജപ്തി നടപടിയെ തുടര്‍ന്നു ആത്മഹത്യ ചെയ്തുവെന്നായിരുന്നു പ്രാഥമിക ഘട്ടത്തില്‍ പ്രചരിച്ചത്. പോലിസ് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പില്‍ മരണകാരണം കുടുംബ പ്രശ്‌നങ്ങളാണെന്നു വ്യക്തമാക്കിയിരുന്നുവെന്നു റിപോര്‍ട്ടില്‍ പറയുന്നു.ജപ്തി നടപടികള്‍ സംബന്ധിച്ച് അഡ്വക്കറ്റ് കമ്മീഷണറുടെ മൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹരജി സമര്‍പ്പിച്ചിട്ടുണ്ടെന്നു വെള്ളറട സി ഐ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു. ആത്മഹത്യാ കുറിപ്പില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പങ്കിനെപ്പറ്റി പരാമര്‍ശിച്ചിട്ടില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു

നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം: ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി

22 May 2019 2:24 PM GMT
ലേഖയും മകള്‍ വൈഷ്ണവിയുമാണ് ഏതാനും ദിവസം മുമ്പ് ആത്മഹത്യ ചെയ്തത്. ഇവരുടെ ആത്മഹത്യയില്‍ ബാങ്കിനു പങ്കുണ്ടോ ,ബാങ്ക് മാനേജരെ ചോദ്യം ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടോ, പണയ ഭൂമിയുടെ സ്ഥിതി വിവരംഎന്ത് , സ്ഥലവും വീടും ഏറ്റെടുക്കാന്‍ കഴിയുമോ എന്നീ കാര്യങ്ങള്‍ സര്‍ക്കാര്‍ സത്യവാങ്ങ്മൂലത്തില്‍ അറിയിക്കാന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവില്‍ നിര്‍ദേശിച്ചു

അമ്മയും മകളും ആത്മഹത്യ ചെയ്ത കേസില്‍ മന്ത്രവാദിയെ തിരിച്ചറിഞ്ഞു

16 May 2019 7:21 AM GMT
വസ്തുവില്‍പന നടക്കാത്തതിനു പിന്നില്‍ മന്ത്രവാദവും ചന്ദ്രന്റെ അമ്മയുടെയും ബന്ധുക്കളുടെയും എതിര്‍പ്പുമാണെന്നുമാണ് പോലിസിന്റെ സംശയം. ഇന്നലെ കസ്റ്റഡിയിലെടുത്ത ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍ അടക്കം നാലുപേരെയും കോടതി റിമാന്‍ഡ് ചെയ്തിരുന്നു.

നെയ്യാറ്റിന്‍കര ആത്മഹത്യയില്‍ വഴിത്തിരിവ്: ഭര്‍ത്താവും ബന്ധുക്കളും പോലിസ് കസ്റ്റഡിയില്‍

15 May 2019 6:42 AM GMT
ആത്മഹത്യയ്ക്ക് പിന്നില്‍ കുടുംബപ്രശ്‌നങ്ങളും വസ്തു തര്‍ക്കങ്ങളും കാരണമായെന്ന് വ്യക്തമാക്കുന്ന മരണപ്പെട്ട ലേഖയുടെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നു. ഭര്‍ത്താവ് ചന്ദ്രന്‍, അമ്മ കൃഷ്ണമ്മ, അമ്മയുടെ സഹോദരി ശാന്ത, ഭര്‍ത്താവ് കാശി എന്നിവര്‍ക്കെതിരേയാണ് ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശമുള്ളത്. ഇവരെ നാലുപേരെയും പോലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരികയാണ്.

പാവങ്ങളെ പിഴിയുന്ന കാനറാ ബാങ്ക്; എഴുതിത്തള്ളിയത് കുത്തകകളുടെ 8310 കോടിയുടെ വായ്പ

14 May 2019 2:50 PM GMT
2002 ല്‍ വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്താണ് സര്‍ഫാസി നിയമം പാര്‍ലിമെന്റില്‍ പാസ്സാക്കുന്നത്. ആഗോളവല്‍കരണ സാമ്പത്തിക നയത്തിന്റെ വര്‍ത്തമാന കാലത്ത് ഇന്ത്യന്‍ ബാങ്കിംഗ് മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക, ധന വിപണിയിലെ കഴുത്തറപ്പന്‍ മത്സരങ്ങളില്‍ പിടിച്ചു നില്‍ക്കാനുള്ള ശേഷി ഉയര്‍ത്തുക എന്ന ലക്ഷ്യങ്ങള്‍ വെച്ചു കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നിയമം കൊണ്ടുവന്നത്.

സനലിന്റെ ഭാര്യ സമരം അവസാനിപ്പിച്ചു

31 Dec 2018 1:06 PM GMT
വിജിക്ക് ജോലി നല്‍കാമെന്ന സര്‍ക്കാരിന്റെ ഉറപ്പിനെ തുടര്‍ന്നാണ് 22 ദിവസമായി തുടരുന്ന സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്. അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലിയും ധനസഹായവുമാണ് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരിക്കുന്നത്.
Share it