Latest News

തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാനൊരുങ്ങി കുന്നംകുളം പോലിസ് മർദ്ദനത്തിനിരയായ യൂത്ത് കോൺഗ്രസ് നേതാവ് വി എസ് സുജിത്ത്

തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാനൊരുങ്ങി  കുന്നംകുളം പോലിസ് മർദ്ദനത്തിനിരയായ യൂത്ത് കോൺഗ്രസ് നേതാവ് വി എസ് സുജിത്ത്
X

തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാനൊരുങ്ങി കുന്നംകുളം പോലിസ് മർദ്ദനത്തിനിരയായ യൂത്ത് കോൺഗ്രസ് നേതാവ് വി എസ് സുജിത്ത്. ചൊവ്വന്നൂർ ഡിവിഷനിൽ നിന്നാണ് സുജിത്ത് മൽസരിക്കുന്നത്. സംസ്ഥാനത്തെ പോലിസ് അതിക്രമത്തിനെതിരേയുള്ള ജനവിധിയായിരിക്കും ഈ മൽസരമെന്ന് സജിത്ത് പറഞ്ഞു. 13 വർഷത്തിലേറെയായി തന്നെ നാട്ടുകാർക്ക് പരിചയമുണ്ടെന്നും സുജിത്ത് പറഞ്ഞു.

സുജിത്ത്, കുന്നംകുളം പോലിസ് സ്റ്റേഷനിൽ വച്ച് മർദ്ദനത്തിനിരയാവുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് പോലിസിൻ്റെ കസ്റ്റഡി മർദ്ദനം വീണ്ടും ചർച്ചയാകുന്നത്.

തുടർന്ന് സുജിത്തിനെ ക്രൂരമായി മർദ്ദിച്ച പൊലീസുകാർക്കെതിരെ വകുപ്പുതല നടപടികളും സ്വീകരിച്ചിരുന്നു.ജാമ്യം ലഭിച്ച സുജിത്ത് വിവരാവകാശ നിയമ പ്രകാരമാണ് ആക്രമിക്കുന്ന ദൃശ്യങ്ങൾ നേടിയെടുത്തത്.

Next Story

RELATED STORIES

Share it