Latest News

ദലിത്-പിന്നാക്ക സംവരണത്തില്‍ ഇടതുസര്‍ക്കാര്‍ വന്‍ അട്ടിമറി നടത്തുന്നു: വെല്‍ഫെയര്‍ പാര്‍ട്ടി

ദലിത്-പിന്നാക്ക സംവരണത്തില്‍ ഇടതുസര്‍ക്കാര്‍ വന്‍ അട്ടിമറി നടത്തുന്നു: വെല്‍ഫെയര്‍ പാര്‍ട്ടി
X
തിരുവനന്തപുരം: ദലിത്-ആദിവാസി-മുസ് ലിം-ഈഴവ തുടങ്ങി വിവിധ പിന്നാക്ക സമുദായങ്ങളുടെ പി എസ് സി നിയമനങ്ങളിലും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലും ഇടതു സര്‍ക്കാര്‍ ബോധപൂര്‍വം സംവരണ അട്ടിമറി നടത്തുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളുടെ നൂറ് കണക്കിന് തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതില്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നതിന് സര്‍ക്കാര്‍ വിമുഖത കാട്ടുകയാണ്. ഈ സര്‍ക്കാറിന്റെ കാലത്ത് പിന്നാക്ക സംവരണത്തിന്റെ കാര്യത്തില്‍ ഗുരുതരമായ അലംഭാവവും നിയമന നിരോധനവുമാണ് പി എസ് സി പോലുള്ള ഭരണഘടന സ്ഥാപനങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. വിവിധ തസ്തികകളിലായി റിപോര്‍ട്ട് ചെയ്യപ്പെട്ട ഒഴിവുകളില്‍ 99 ശതമാനത്തിലും നിയമനം നിരോധിക്കപ്പെട്ട അവസ്ഥയാണ് നിലവിലുള്ളത്.

മുന്നാക്ക സവര്‍ണ സംവരണത്തില്‍ ധൃതിപിടിച്ച് തീരുമാനമെടുക്കുകയും അശാസ്ത്രീയ സംവരണ വിഭജനത്തിലൂടെ പതിനായിരക്കണക്കിന് സീറ്റുകളാണ് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുന്നത്. വിദ്യാഭ്യാസ സാമൂഹിക സംവിധാനങ്ങളില്‍ പിന്നാക്കം നില്‍ക്കുന്ന സംവരണ സമുദായങ്ങളെ പിന്തള്ളി സാമ്പത്തിക സംവരണം നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉല്‍സാഹം കാണിക്കുന്നത്. നരേന്ദ്രന്‍ കമ്മീഷന്‍ ചൂണ്ടിക്കാട്ടിയ പിന്നോക്ക സമുദായങ്ങള്‍ക്ക് ഉണ്ടായ സംവരണ നഷ്ടത്തെ കൂടുതല്‍ രൂക്ഷമാക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കെഎഎസിലും കാലിക്കറ്റ് സര്‍വകലാശാല അധ്യാപക നിയമനത്തിലും തുടങ്ങി വിവിധ തസ്തികകളില്‍ തുടരുന്ന അട്ടിമറി സംവരണ സമുദായങ്ങളോടുള്ള വഞ്ചനയാണ്. സവര്‍ണ സമുദായങ്ങളെ പ്രീണിപ്പിച്ച് വോട്ടുബാങ്ക് ലക്ഷ്യംവച്ച് ഇടതുസര്‍ക്കാര്‍ നടത്തുന്ന ഇത്തരം നീക്കങ്ങള്‍ ജനാധിപത്യസമൂഹം തിരിച്ചറിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

LDF government is carrying out a major coup in the Dalit-backward reservation: Welfare Party




Next Story

RELATED STORIES

Share it