Latest News

സന്ദര്‍ശക വിസ ഒരുമാസം കൂടി ദീര്‍ഘിപ്പിച്ചു; ഫീസും പിഴയും ഒഴിവാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

സന്ദര്‍ശക വിസ ഒരുമാസം കൂടി ദീര്‍ഘിപ്പിച്ചു; ഫീസും പിഴയും ഒഴിവാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം
X

കുവൈത്ത് സിറ്റി: നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് രാജ്യത്തിലെ എല്ലാ സന്ദര്‍ശക വിസകളുടെയും കാലാവധി ഒരുമാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി 28 മുതല്‍ കാലാവധി കഴിഞ്ഞതോ ഉടന്‍ അവസാനിക്കാനിരിക്കുന്നതോ ആയ വിസകള്‍ക്കാണ് ഈ ആനുകൂല്യം ബാധകമാകുന്നത്. റെസിഡന്‍സി അഫയേഴ്‌സ് വകുപ്പുകള്‍ നേരിട്ട് സന്ദര്‍ശിക്കേണ്ടതില്ലാതെ, ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെ വിസയുടെ കാലാവധി സ്വമേധയാ പുതുക്കപ്പെടുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഈ ദീര്‍ഘിപ്പിച്ച കാലയളവിനിടെ ബാധകമായ എല്ലാ ഫീസുകളും പിഴകളും ഒഴിവാക്കുന്നതായും അറിയിച്ചു.

അതേസമയം, രാജ്യത്തിന് പുറത്തായി ആറുമാസത്തിലധികം കഴിയുന്നവര്‍ക്കും ഫെബ്രുവരി 28 മുതല്‍ മൂന്നു മാസത്തേക്ക് വിസാ കാലാവധി സ്വമേധയാ ദീര്‍ഘിപ്പിച്ചു നല്‍കുമെന്ന് മന്ത്രാലയം അറിയിച്ചു. ഇതിനായി പ്രത്യേക അപേക്ഷ സമര്‍പ്പിക്കേണ്ടതില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it