Latest News

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് 10 ദിവസത്തെ വരുമാനം 61 ലക്ഷം കടന്നു

എ.സി സ്ലീപ്പര്‍ ബസില്‍ നിന്നും 28,04,403 രൂപയും, എ.സി സ്വീറ്ററിന് 15,66,415 രൂപയും, നോണ്‍ എ. സി സര്‍വ്വീസിന് 18,01,090 രൂപയുമാണ് വരുമാനം ലഭിച്ചത്

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് 10 ദിവസത്തെ വരുമാനം 61 ലക്ഷം കടന്നു
X

തിരുവനന്തപുരം: ദീര്‍ഘ ദൂരയാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യമായ യാത്ര പ്രധാന്യം നല്‍കുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് പത്ത് ദിവസത്തെ വരുമാനം 61,71,908 രൂപ. സര്‍വ്വീസ് ആരംഭിച്ച 11ാം തിയ്യതി മുതല്‍ 20 വരെ 1,26,818 കിലോ മീറ്റര്‍ സര്‍വ്വീസ് നടത്തിയപ്പോഴാണ് ഇത്രയും തുക ടിക്കറ്റ് ഇനത്തില്‍ വരുമാനം ലഭിച്ചത്.

എ.സി സ്ലീപ്പര്‍ ബസില്‍ നിന്നും 28,04,403 രൂപയും, എ.സി സ്വീറ്ററിന് 15,66,415 രൂപയും, നോണ്‍ എ. സി സര്‍വ്വീസിന് 18,01,090 രൂപയുമാണ് വരുമാനം ലഭിച്ചത്.

നിലവില്‍ 30 ബസുകളാണ് സര്‍വ്വീസ് നടത്തുന്നത്. എ.സി സ്ലീപ്പര്‍ സര്‍വ്വീസിലെ 8 ബസുകളും ബാഗ്ലൂര്‍ സര്‍വ്വീസാണ് നടത്തുന്നത്. എ. സി സ്വീറ്റര്‍ ബസുകള്‍ പത്തനംതിട്ട ബാംഗ്ലൂര്‍, കോഴിക്കോട് ബാംഗ്ലൂര്‍ എന്നിവടങ്ങിലേക്കും, ആഴ്ചയിലെ അവധി ദിവസങ്ങളില്‍ ചെന്നൈയിലേക്കും, തിരുവനന്തപുരം കോഴിക്കോട് റൂട്ടിലുമാണ് സര്‍വ്വീസ് നടത്തിയത്.

തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്, കണ്ണൂര്‍, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി എന്നിവടങ്ങിലേക്കാണ് നോണ്‍ എ.സി സര്‍വ്വീസ് നടത്തുന്നത്. ബസുകളുടെ പെര്‍മിറ്റിന് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ പെര്‍മിറ്റ് ലഭിക്കുന്ന മുറയ്ക്ക് ഉടന്‍ തന്നെ 100 ബസുകളും സര്‍വ്വീസ് ആരംഭിക്കുമെന്ന് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് മാനേജ്‌മെന്റ് അറിയിച്ചു.

Next Story

RELATED STORIES

Share it