Latest News

കോഴിക്കോട്ട് പള്ളിക്കെട്ടിടത്തിന് തീയിട്ടയാൾ അറസ്റ്റിൽ

കോഴിക്കോട്ട് പള്ളിക്കെട്ടിടത്തിന് തീയിട്ടയാൾ അറസ്റ്റിൽ
X

കോഴിക്കോട്: കോഴിക്കോട്ട് പള്ളിക്കെട്ടിത്തിന് തീയിട്ടയാൾ പിടിയിൽ. സംഭവത്തിൽ ഒഡീഷ സ്വദേശിയായ ജയന്ത് നായികിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുഷ്പ ജങ്ഷനിലുള്ള സെന്റ് പാട്രിക്‌സ് റോമൻ കാത്തലിക് പള്ളിയിലാണ് തീയിട്ടത്. മദ്യലഹരിയിലായിരുന്നു ആക്രമണമെന്ന് ഇയാൾ പോലിസിനോട് പറഞ്ഞു.

ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. പള്ളിയിലെ മതബോധന ക്ലാസുകൾ നടത്തുന്ന കെട്ടിടത്തിനാണ് പ്രതി തീയിട്ടത്. സുപ്രധാന രേഖകളെല്ലാം തീപ്പിടിത്തത്തിൽ നശിച്ചു.

Next Story

RELATED STORIES

Share it