കോട്ടക്കല്‍ നഗരസഭ സെക്രട്ടറിയെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു
കോണ്‍ട്രാക്ടറുടെ അഴിമതി ആരോപണത്തിന് പിന്നാലെ കോട്ടക്കലില്‍ കഴിഞ്ഞ ദിവസം കോഴിക്കോട് റീജണല്‍ ജോയന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
കോട്ടക്കല്‍: നഗരസഭ സെക്രട്ടറി സുഗതകുമാറിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. കോണ്‍ട്രാക്ടറുടെ അഴിമതി ആരോപണത്തിന് പിന്നാലെ കോട്ടക്കലില്‍ കഴിഞ്ഞ ദിവസം കോഴിക്കോട് റീജണല്‍ ജോയന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
സെക്രട്ടറിയുടെ താമസസ്ഥലം ശീതീകരിച്ചതിന് പണം വാങ്ങിയെന്നും തിരിച്ചു ചോദിച്ചപ്പോള്‍ മറ്റിടപാടുകളിലേക്കുള്ള കൈക്കൂലിയായി കണക്കാക്കിയാല്‍ മതിയെന്നുമായിരുന്നുവെത്രെ മറുപടി. ഇതോടെയാണ് കോണ്ട്രാക്ടര് പരാതി നല്‍കിയത്.
ചെയര്മാന് കെ കെ നാസര്‍, സെക്രട്ടറി സുഗതകുമാര്‍, മുന്‍സിപ്പല്‍ എഞ്ചിനീയര്‍ മിനിമോള്‍, അക്കൗണ്ടന്റ് ഉണ്ണികൃഷണന്, താത്ക്കാക്കാലിക ജീവനക്കാരന് എന്നിവരില്‍ നിന്നുമാണ് അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചരുന്നത്. സെക്രട്ടറിയേയും പരാതിക്കാരനേയും ഒരുമിച്ചിരുത്തിയും വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ഉദ്യോഗസ്ഥര്‍ ഒരാഴ്ചക്കകം നടപടിയുണ്ടാകുമെന്ന സൂചനയാണ് നല്‍കിയിരുന്നത്.
RELATED STORIES
'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMTപ്രധാനമന്ത്രി മുസ്ലിംകള്ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നു;...
24 April 2024 11:54 AM GMT'ആകാശത്തിലെ രാജ്ഞിക്ക്' വിട; എയർ ഇന്ത്യയുടെ അഭിമാനമായിരുന്ന ജംബോ...
24 April 2024 11:49 AM GMT