Latest News

റാബിയ സൈഫിയുടെ മാതാപിതാക്കളുടെ നിലവിളികള്‍ക്ക് മാധ്യമങ്ങളും ഭരണകൂടവും കാതു നല്‍കണമെന്ന് കെ കെ രമ എംഎല്‍എ

റാബിയ സൈഫിയുടെ മാതാപിതാക്കളുടെ നിലവിളികള്‍ക്ക് മാധ്യമങ്ങളും ഭരണകൂടവും കാതു നല്‍കണമെന്ന് കെ കെ രമ എംഎല്‍എ
X

കോഴിക്കോട്: റാബിയ സൈഫിയുടെ കൊലപാതകത്തിന് അധികാര കേന്ദ്രങ്ങളുമായി ബന്ധമുണ്ടെന്ന മാതാപിതാക്കളുടെയും ബന്ധുക്കളുടെയും നിലവിളികള്‍ക്ക് മാധ്യമങ്ങളും ഭരണകൂടവും കാതു നല്‍കണമെന്നും വസ്തുതാപരവും നീതിപൂര്‍വ്വവുമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും കെ കെ രമ എംഎല്‍എ ആവശ്യപ്പെട്ടു. നീതി ലഭിക്കും വരെ മനുഷ്യസ്‌നേഹികള്‍ സമര, സമ്മര്‍ദ്ദശക്തിയായി ജാഗ്രതയോടെ നില നില്‍ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

''ഭയാനകമായ ക്രൂരകൃത്യങ്ങള്‍ക്കിരയായി ഒരു ഇരുപത്തിരണ്ടു വയസ്സുകാരി, അതും രാജ്യ തലസ്ഥാനത്തെ ഒരു പോലിസ് ഓഫിസര്‍ കൊല ചെയ്യപ്പെട്ടിട്ട് ഇത്രയും ദിവസങ്ങളായിട്ടും ഭരണകൂടവും മാധ്യമങ്ങളും പൊതു സമൂഹവും സൂക്ഷിക്കുന്ന ഈ നിശ്ശബ്ദതയും നിസ്സംഗതയും യാദൃച്ഛികമല്ല. ഈ വിഷയം വാര്‍ത്തയാവാതിരിക്കാനും കുഴിച്ചുമൂടാനുമുള്ള ഉന്നത തല ഗൂഢാലോചനകള്‍ നടന്നിട്ടുണ്ട് എന്ന് വേണം മനസ്സിലാക്കാന്‍. അത് നമ്മുടെ ജനാധിപത്യത്തിനും നീതിന്യായ വ്യവസ്ഥയ്ക്കും അപമാനകരമാണെന്ന് പറയാതെ വയ്യ. നമ്മുടെ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമൊന്നും ഒരു സുരക്ഷയുമില്ലാത്ത നഗരമായി രാഷ്ട്ര തലസ്ഥാനം മാറിയിട്ട് വര്‍ഷങ്ങളായി. ഈ രാജ്യത്തിന്റെ ഉന്നതാധികാര കേന്ദ്രങ്ങളുടെയും ജനാധിപത്യ സ്ഥാപനങ്ങളുടെയുമൊപ്പം ഇങ്ങനെയൊരു മാഫിയാ വ്യവസ്ഥ കൂടി വളര്‍ന്നു വരുന്നത് ആരെയും അസ്വസ്ഥമാക്കുന്നില്ല''- കെ കെ രമ ഫേസ് ബുക്കില്‍ കുറിച്ചു.

Next Story

RELATED STORIES

Share it