തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു: കാമുകനെതിരേ വീട്ടമ്മയുടെ പരാതി
ചട്ടഞ്ചാല്‍ സ്വദേശിയായ സമീറിനെതിരെയാണ് കാസര്‍ക്കോട് സ്വദേശിയായ മൂന്ന് മക്കളുള്ള വീട്ടമ്മ പരാതി നല്‍കിയത്.
കാസര്‍കോട്: കാമുകന്‍ കാറില്‍ ബലമായി കയറ്റിക്കൊണ്ട് പോയി പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി വീട്ടമ്മ കാസര്‍കോട് ഡിവൈഎസ്പിക്ക് പരാതി നല്‍കി. ചട്ടഞ്ചാല്‍ സ്വദേശിയായ സമീറിനെതിരെയാണ് കാസര്‍ക്കോട് സ്വദേശിയായ മൂന്ന് മക്കളുള്ള വീട്ടമ്മ പരാതി നല്‍കിയത്.
യുവതി ഇയാള്‍ക്ക് സ്വര്‍ണ്ണാഭരണങ്ങള്‍ പണയം വയ്ക്കാന്‍ നല്‍കിയിരുന്നു. ഇത് തിരികെ എടുത്ത് തരാമെന്ന് പറഞ്ഞ് കാസര്‍കോട് നഗരത്തിലേക്ക് വിളിപ്പിച്ച ശേഷം ബലമായി കാറില്‍ കടത്തിക്കൊണ്ട് പോവുകയായിരുന്നുവത്രെ.
മുംബൈ, ദില്ലി, ഗോവ എന്നിവിടങ്ങളില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചുവെന്നാണ് വീട്ടമ്മയുടെ പരാതി. താലി മാല അടക്കമുള്ളവ ഊരി വാങ്ങിയെന്നും പതിനെട്ടര പവന്‍ സമീര്‍ കൈക്കലാക്കിയെന്നുമാണ് യുവതി പറയുന്നത്. വീട്ടില്‍ വെല്‍ഡിംഗ് ജോലിക്ക് എത്തിയപ്പോഴാണ് സമീറിനെ യുവതി പരിചയപ്പെടുന്നത്. പിന്നെ ചാറ്റിംഗും പ്രണയവുമായി. അയച്ചു കൊടുത്ത സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞാണ് തന്നെ ഭീഷണിപ്പെടുത്തിയതെന്നും വീട്ടമ്മ പറയുന്നു.
ഭാര്യയെ കാണുന്നില്ലെന്ന് ഭര്‍ത്താവ് പരാതി നല്‍കുകയും പോലിസ് അന്വേഷണം നടത്തുകയും ചെയ്തതോടെയാണ് വീട്ടമ്മയെ കാമുകന്‍ ഒരു മാസത്തിന് ശേഷം തിരിച്ചെത്തിച്ചത്. സമീറിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്.
RELATED STORIES
എഡിജിപി എം ആര് അജിത്ത് കുമാര് അന്വേഷിച്ച കേസില് ദുരൂഹത; എലത്തൂര്...
10 Sep 2024 5:27 PM GMTആര്എസ്എസുമായി ധാരണയുണ്ടാക്കിയത് കോണ്ഗ്രസ്; മൗനം വെടിഞ്ഞിട്ടും...
10 Sep 2024 4:30 PM GMTകൊടിഞ്ഞി ഫൈസല് കൊലക്കേസ്: പിണറായി-ആര്എസ്എസ് ഡീല്...
10 Sep 2024 3:53 PM GMTമലപ്പുറം പോലിസില് അഴിച്ചുപണി; എസ് പിഎസ് ശശിധരനെ മാറ്റി,...
10 Sep 2024 3:43 PM GMTവയറിങ് ജോലിക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു
10 Sep 2024 3:28 PM GMTപോലിസ് ഓഫിസര്മാര്ക്കെതിരേ നടപടിയെടുക്കുക; മലപ്പുറത്ത് വിമന് ഇന്ത്യ...
10 Sep 2024 3:22 PM GMT