Latest News

പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കെ വി തോമസ് ഇന്ന് കണ്ണൂരിലേക്ക്; നടപടിക്കൊരുങ്ങി കോണ്‍ഗ്രസ്

പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കെ വി തോമസ് ഇന്ന് കണ്ണൂരിലേക്ക്; നടപടിക്കൊരുങ്ങി കോണ്‍ഗ്രസ്
X

കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സിലെ സെമിനാറില്‍ പങ്കെടുക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് ഇന്ന് കൊച്ചിയില്‍ നിന്ന്

കണ്ണൂരിലേക്ക്. നാളെ നടക്കുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ ഉച്ചയോടെ കെ വി തോമസ് പുറപ്പെടുമെന്നാണ് വിവരം. സെമിനാറില്‍ പങ്കെടുത്താല്‍ കെ വി തോമസിനെതിരെ കോണ്‍ഗ്രസ് നടപടിയുണ്ടായേക്കും.

നേതൃത്വത്തെ വെല്ലുവിളിച്ച മുന്‍ കേന്ദ്രമന്ത്രിക്കെതിരെ നടപടി കെപിസിസിക്ക് തീരുമാനിക്കാമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അറിയിച്ചിരുന്നു. സെമിനാറില്‍ പങ്കെടുക്കുമെന്ന് അറിയിച്ച കെ വി തോമസ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് കനത്ത അപമാനമാണ് തനിക്ക് ഏല്‍ക്കേണ്ടി വന്നതെന്ന് തുറന്നടിച്ചിരുന്നു.

പത്ത് മാസമായി തുടരുന്ന സിപിഎം കെ വി തോമസ് ചര്‍ച്ചകളാണ് പാര്‍ട്ടി കോണ്‍ഗ്രസ് ദിനങ്ങളില്‍ ക്ലൈമാക്‌സില്‍ എത്തുന്നത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കൂടി മുന്നില്‍ നില്‍ക്കെയുള്ള ഈ നീക്കങ്ങള്‍ സിപിഎമ്മിന് നേട്ടമായി. കോണ്‍ഗ്രസില്‍ നിന്ന് പുറത്തു പോകേണ്ടി വന്നാല്‍ കെ വി തോമസ് വഴിയാധാരമാകില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it