Latest News

വിശദീകരണം തൃപ്തികരം; കെ ശിവദാസന്‍ നായരുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയെന്ന് കെപിസിസി പ്രസിഡന്റ്

വിശദീകരണം തൃപ്തികരം; കെ ശിവദാസന്‍ നായരുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയെന്ന് കെപിസിസി പ്രസിഡന്റ്
X

തിരുവനന്തപുരം: മുന്‍ എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ ശിവദാനസന്‍ നായരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. അച്ചടക്കലംഘനത്തിന് കെപിസിസി നല്‍കിയ നോട്ടീസിന് മുന്‍ ജനറല്‍ സെക്രട്ടറി ശിവദാസന്‍ നായര്‍ തൃപ്തികരമായ മറുപടി നല്‍കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ സസ്‌പെന്‍ഷന്‍ റദ്ദു ചെയ്യാനും പാര്‍ട്ടിയില്‍ തിരിച്ചെടുക്കാനും തീരുമാനിച്ചതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി അറിയിച്ചു.

മുന്നോട്ടുള്ള പ്രയാണത്തില്‍ പാര്‍ട്ടിക്ക് കരുത്തും ശക്തിയും നല്‍കാന്‍ ശിവദാസന്‍ നായരുടെ സേവനം ആവശ്യമാണെന്നും സുധാകരന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ഡിസിസി പ്രസിഡന്റുമാരുടെ പുതിയ പട്ടിക പുറത്ത് വന്ന ഘട്ടത്തില്‍, നേതൃത്വത്തെ വിമര്‍ശിച്ച പശ്ചാത്തലത്തിലാണ് ആറു മാസത്തേക്ക് ശിവദാസന്‍ നായരെ സസ്‌പെന്റ് ചെയ്തത്.


Next Story

RELATED STORIES

Share it