- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വാവ സുരേഷ് വെന്റിലേറ്ററില്‍ കഴിയുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ അന്വേഷണം; മന്ത്രി റിപോര്‍ട്ട് തേടി
വാവ സുരേഷ് വെന്റിലേറ്ററില്‍ കഴിയുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രി റിപോര്‍ട്ട് തേടിയത്.
കോട്ടയം: പാമ്പു കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ വാവ സുരേഷ് വെന്റിലേറ്ററില്‍ ചികില്‍സയില്‍ കഴിയുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ അന്വേഷണം. സൂപ്രണ്ടിനോട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി. വാവ സുരേഷ് വെന്റിലേറ്ററില്‍ കഴിയുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രി റിപോര്‍ട്ട് തേടിയത്.
കോട്ടയത്ത് പാമ്പു പിടിത്തത്തിനിടെ മൂര്‍ഖന്റെ കടിയേറ്റ് സ്വകാര്യ ആശുപത്രിയിലെത്തിക്കുമ്പോള്‍ സുരേഷിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനം 20 ശതമാനം മാത്രമായിരുന്നു. പിന്നീട് മെഡിക്കല്‍ കോളജിലെത്തിച്ചപ്പോള്‍ തലച്ചോറിന്റെ പ്രവര്‍ത്തനം ദുര്‍ബലമായി. തിങ്കളാഴ്ച അര്‍ധ രാത്രിയോടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടായി. ഇന്നലെ രാവിലെ ചോദ്യങ്ങളോട് പ്രതികരിച്ചെങ്കിലും ഇന്ന് വീണ്ടും ആരോഗ്യ നില വഷളായി. വെന്റിലേറ്ററില്‍ നീരീക്ഷണത്തിലാണ് ഇപ്പോള്‍ സുരേഷ്. ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
RELATED STORIES
പൗരന്മാര്ക്ക് മുന്നറിയിപ്പുമായി റഷ്യ; അമേരിക്കയിലേക്കും...
13 Dec 2024 5:58 AM GMTഭര്തൃമാതാവുമായി തര്ക്കം; കുഞ്ഞിനെ കൊന്ന് വാട്ടര് ടാങ്കില്...
13 Dec 2024 5:37 AM GMTസ്കൂള് വിദ്യാര്ഥികള്ക്കിടയില് മുണ്ടിനീര് രോഗം പടരുന്നു
13 Dec 2024 5:14 AM GMTകര്ണാടകയിലെ ഗംഗോല്ലിയില് ബിജെപിയെ അധികാരത്തില് നിന്ന് പുറത്താക്കി...
13 Dec 2024 4:20 AM GMTവഖ്ഫ് പടച്ചോന്റെ സ്വത്തെന്ന് പി ജയരാജന്
13 Dec 2024 4:00 AM GMTപശ്ചിമേഷ്യയെ ഭിന്നിപ്പിച്ച് നിയന്ത്രിക്കാന് യുഎസ്-ഇസ്രായേല് ശ്രമം:...
13 Dec 2024 3:48 AM GMT