മലപ്പുറത്ത് ലീഗ് ഭരിക്കുന്ന 60 ഗ്രാമ പഞ്ചായത്തുകളില്‍ ഇനി സാര്‍ വിളി ഇല്ല
യഥാര്‍ത്ഥത്തില്‍ യജമാനന്മാര്‍ ജനങ്ങളാണെന്ന ജനാധിപത്യ ബോധമാണ് വളരെ വൈകിയാണെങ്കിലും ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്

മലപ്പുറം: മലപ്പുറം ജില്ലയില്‍ മുസ്‌ലിം ലീഗ് ഭരണത്തിലുള്ള 60 ഗ്രാമ പഞ്ചായത്തുകളില്‍ ഇനി 'സാര്‍' വിളി ഇല്ല. അപേക്ഷകളിലെ സാര്‍ എന്ന അഭിസംബോധനയും ഒഴിവാക്കും. മുസ്‌ലിം ലീഗ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരുടെ സംഘടനയായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് ലീഗ് ജനറല്‍ ബോഡി യോഗമാണ് ഈ തീരുമാനമെടുത്തത്.
ഓരോ പഞ്ചായത്തിലെയും ഭരണസമിതി ജീവനക്കാരുടെ യോഗം വിളിച്ച് ചേര്‍ത്ത് ഈ കാര്യം ചര്‍ച്ച ചെയ്തു തീരുമാനം നടപ്പിലാക്കും. 'പഞ്ചായത്ത് ഭരണസമിതികളും ഭാരവാഹികളും യജമാനന്‍മാരും പൊതുജനങ്ങള്‍ അവരുടെ ദാസന്മാരും എന്ന സങ്കല്‍പ്പത്തില്‍ നിന്നാണ് അപേക്ഷകളിലും അഭിസംബോധനകളിലും 'സര്‍ ' കടന്നുവന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് തുടങ്ങിവച്ച ഇത്തരം കീഴ്‌വഴക്കങ്ങള്‍ ഇത്രയും നാള്‍ അതുപോലെ തുടരുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ യജമാനന്മാര്‍ ജനങ്ങളാണെന്ന ജനാധിപത്യ ബോധമാണ് വളരെ വൈകിയാണെങ്കിലും ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്'.എന്ന് മുസ്‌ലിം ലീഗ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
RELATED STORIES
കേന്ദ്രമന്ത്രി വി മുരളീധരന്റെ ഉള്ളൂരിലെ വീടിന് നേരേ ആക്രമണം;...
9 Feb 2023 9:37 AM GMTഹിമാചലില്‍ അദാനിയുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്
9 Feb 2023 7:47 AM GMTകൊല്ലത്ത് ഗൃഹനാഥന് സ്വയം ചിതയൊരുക്കി തീക്കൊളുത്തി മരിച്ചു
9 Feb 2023 7:38 AM GMTഇന്ധന സെസ്സിനെതിരായ പ്രതിപക്ഷ പ്രതിഷേധം സഭയ്ക്ക് പുറത്തേക്ക്;...
9 Feb 2023 7:32 AM GMTസുപ്രിംകോടതി അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഇഹ്തിഷാം ഹാഷ്മി...
9 Feb 2023 7:23 AM GMTറവന്യൂ കുടിശ്ശിക പിരിക്കുന്നതില്‍ ഗുരുതര വീഴ്ച; അഞ്ചുവര്‍ഷത്തെ...
9 Feb 2023 7:09 AM GMT