- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗോവധനിരോധനം, ഹിജാബ്, ഭഗവത്ഗീതാപഠനം; കര്‍ണാടകയില്‍ 2023 തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വര്‍ഗീയധ്രുവീകരണം ശക്തിപ്പെടുന്നു

ബെംഗളൂരു; കര്‍ണാടകയില്‍ 2023ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വര്‍ഗീയധ്രുവീകരണം ശക്തിപ്പെടുന്നു. കഴിഞ്ഞ 75 വര്‍ഷത്തിനിടെ ഇത്രമേല്‍ വര്‍ഗീയ ധ്രുവീകരണം സംഭവിക്കുന്നത് ഇതാദ്യമായാണ്.
ആദ്യം വന്നത് ഗോവധ നിരോധനമാണ്, പിന്നീട് മതപരിവര്‍ത്തന വിരുദ്ധ ബില്ല്, ഹിജാബ് നിരോധനം; ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷയുടെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍. സ്‌കൂള്‍ സിലബസില്‍ ഭഗവദ്ഗീത അവതരിപ്പിക്കാനുള്ള നിര്‍ദേശം; ഹിജാബ് ധരിച്ച മുസ് ലിംവിദ്യാര്‍ത്ഥികളെ പരീക്ഷാ മുറികളില്‍ പ്രവേശിപ്പിക്കാതിരിക്കല്‍, നവവല്‍സദിനമായ ഉഗാദി ഉത്സവം 'ധാര്‍മ്മികദിന' (മതദിനം) ആയി ആഘോഷിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം; ഹിജാബ് ധരിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ പ്രതിഷേധിച്ചതിന് ഹിന്ദുമത മേളകളിലും ക്ഷേത്രങ്ങളിലും മുസ് ലിം വ്യാപാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്... ഒന്നിനുപിന്നാലെ നിരവധി സംഭവങ്ങളാണ് അരങ്ങേറിയത്. സംസ്ഥാനത്തെ ഭൂരിപക്ഷ ഹിന്ദു വോട്ടുകളുടെ ധ്രുവീകരണത്തിന് വേണ്ടിയുള്ള ഈ നടപടികളില്‍ ഭരണകക്ഷിയായ ബിജെപിയുടെ നിര്‍ലോഭമായ പിന്തുണയുമുണ്ടായിരുന്നു.
ഐക്യത്തിന് പേരുകേട്ട കര്‍ണാടകയില്‍ വര്‍ഗീയ ധ്രുവീകരണം അത്ര എളുപ്പമല്ല. സംസ്ഥാനത്ത് ബിജെപിക്ക് ഇതുവരെ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടില്ല. സംസ്ഥാനം വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും, വ്യത്യസ്ത മതങ്ങളില്‍ പെട്ടവര്‍ ഇപ്പോഴും പരസ്പരബന്ധം പുലര്‍ത്തുന്നു. അതിന് നിരവധി ഉദാഹരണങ്ങളുമുണ്ട്.
'സൂഫി', 'ശരണ', 'നാഥ', 'ആരൂഢ' എന്നീ അത്മീയധാരകളുടെ സംയോജനത്തിന്റെ സാക്ഷ്യ പത്രങ്ങളാണ് ബാബബുദന്‍ഗിരി തീര്‍ഥാടന കേന്ദ്രം, സാന്താ ശിശുനാല ഷെരീഫ്, ഗുരു ഗോവിന്ദ് ഭട്ട് എന്നിവ. ഗദഗ് ജില്ലയിലെ ഒരു മസ്ജിദ്, ക്ഷേത്രം, പള്ളി എന്നിവ നിയന്ത്രിക്കുന്നത് ഒരൊറ്റ ട്രസ്റ്റാണ്. വടക്കന്‍ കര്‍ണാടകയില്‍ രണ്ടോ മൂന്നോ മുസ് ലിം കുടുംബങ്ങള്‍ മാത്രമേ താമസിക്കുന്നുള്ളൂവെങ്കിലും ഗ്രാമങ്ങള്‍ മുഴുവന്‍ ആവേശത്തോടെ മുഹറം ആഘോഷിക്കുന്നു. മുസ്‌ലിംകള്‍ ഈ ദിനത്തില്‍ ഗദഗ് സവട്ടൂര്‍ ലിംഗായത്ത് മഠത്തിലെത്തി മഠത്തിന്റെ പരിസരത്ത് നമസ്‌കരിക്കുന്നു. ഈ സാഹചര്യങ്ങള്‍ മാറ്റിമറിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
ഉഡുപ്പി ഗേള്‍സ് പ്രീ യൂണിവേഴ്‌സിറ്റി കോളേജിലെ ആറ് വിദ്യാര്‍ത്ഥിനികള്‍ നടത്തിയ ചെറിയ പ്രതിഷേധമായി തുടങ്ങിയ ഹിജാബ് ഇപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാണ്. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷയുടെ കൊലപാതകവും ദേശീയ തലത്തില്‍ വാര്‍ത്തയായി. കൊലപാതകത്തിനു ശേഷമുള്ള സംഭവവികാസങ്ങള്‍, ശിവമോഗയില്‍ 7 ദിവസത്തെ കര്‍ഫ്യൂ, ഹര്‍ഷയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം, ചെങ്കോട്ടയില്‍ കാവിപതാക ഉയര്‍ത്തുന്നത് ഉള്‍പ്പെടെയുള്ള പ്രസ്താവനകള്‍ ഇവയൊക്കെ ധ്രുവീകരണം ശക്തമാക്കി.
ബീഫ് കഴിക്കുന്നത് നിര്‍ത്തുന്നത് വരെ മുസ് ലിം വ്യാപാര സ്ഥാപനങ്ങളുമായുള്ള ഇടപാടുകള്‍ ബഹിഷ്‌ക്കരിക്കുമെന്ന് പ്രസ്താവിക്കുന്ന ബാനറുകളും പോസ്റ്ററുകളും ഉയര്‍ന്നിട്ടുണ്ട്.
ലിംഗായത്തുകളും വൊക്കലിഗകളുമാണ് പരസ്പരം മല്‍സരിക്കുന്ന രണ്ട് വിഭാഗങ്ങള്‍. ഇവര്‍ ഹിന്ദുത്വരല്ല. ഇവര്‍ക്ക് ന്യൂനപക്ഷങ്ങളുമായി നല്ല ബന്ധമാണ്. പക്ഷേ, ജാതിബോധം ഹിന്ദുസ്വത്വമായി മാറുകയാണ്. എങ്കിലും പരസ്പരാശ്രിതത്വം ഇപ്പോഴും ശക്തമാണ്, പക്ഷേ, ഒപ്പം അവ തകര്‍ക്കാനുള്ള ശ്രമങ്ങളും ശക്തം. ഹിന്ദുത്വശക്തികളുടെ ഇപ്പോഴത്തെ നീക്കം ഇവിടെ ധ്രുവീകരണം ശക്തമാക്കാനാണ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















