ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ഹെഡ്മാസ്റ്റര്‍ പ്രഫ. എം അബ്ദുല്‍ അലി അന്തരിച്ചു
BY NSH19 Oct 2022 7:16 AM GMT

X
NSH19 Oct 2022 7:16 AM GMT
ദോഹ: പ്രമുഖ ചരിത്ര പണ്ഡിതനും വിദ്യാഭ്യാസ വിചക്ഷണനും സാമൂഹിക, സാംസ്‌കാരിക പരിഷ്‌കര്‍ത്താവുമായിരുന്ന പ്രഫസര്‍ എം അബ്ദുല്‍ അലി (77) അന്തരിച്ചു. കഴിഞ്ഞ ഒരാഴ്ചയോളമായി കോഴിക്കോട് മിംസ് ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റില്‍ ചികില്‍സയിലായിരുന്നു. ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്. ഖത്തറിലെ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഹെഡ്മാസ്റ്ററായും പബ്ലിക് റിലേഷന്‍സ് ഓഫിസറായും സേവനമനുഷ്ടിച്ച അദ്ദേഹം വൈജ്ഞാനിക സാംസ്‌കാരിക രംഗങ്ങളിലൊക്കെ സജീവമായിരുന്നു.
പ്രഫസര്‍ ടി ബീഫാത്തിമയാണ് ഭാര്യ. പരേതയായ ഡോ. സ്മിത, ഡോ.അമീന അന്‍ജും അലി എന്നിവര്‍ മക്കളും ഡോ. അന്‍വര്‍, റിയാസ് എന്നിവര്‍ മരുമക്കളുമാണ്. മക്കളും മരുമക്കളുമൊക്കെ ഖത്തറില്‍ ജോലി ചെയ്യുകയാണ്. ഖബറടക്കം ഇന്ന് രാത്രി 9 മണിക്ക് ഫറോഖ് പുറ്റേക്കാട്ട് ജുമാ മസ്ജിദില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Next Story
RELATED STORIES
കെപിസിസി ഡിജിറ്റല്‍ മീഡിയ ചുമതല ഡോ.പി സരിന്; സോഷ്യല്‍ മീഡിയാ ചുമതല വി...
27 Jan 2023 4:34 PM GMTകേരള സ്കില്‍സ് എക്സ്പ്രസ് പദ്ധതിക്ക് തുടക്കമായി
27 Jan 2023 4:24 PM GMTഇന്ത്യയിലേക്ക് ദക്ഷിണാഫ്രിക്കയില്‍ നിന്ന് 12 ചീറ്റകള്‍ കൂടി
27 Jan 2023 4:02 PM GMTത്രിപുരയില്‍ സിപിഎം എംഎല്‍എയും കോണ്‍ഗ്രസ് നേതാവും ബിജെപിയില്‍
27 Jan 2023 3:53 PM GMTസംസ്ഥാന പ്രൊഫഷനല്‍സ് ഫാമിലി സമ്മേളനം 'പ്രോഫേസ് 2.0' നാളെ തുടങ്ങും
27 Jan 2023 3:37 PM GMTകണ്ണൂര്‍ സ്വദേശിയായ 13കാരി ഹൃദയാഘാതത്തെത്തുടര്‍ന്ന് തമിഴ്നാട്ടില്‍...
27 Jan 2023 3:27 PM GMT