Latest News

മനുഷ്യാവകാശ കമ്മീഷന്റെ മനുഷ്യാവകാശ ദിനാചരണം നാളെ

കോഴിക്കോട് മേരിക്കുന്ന് ജില്ലാ പോലിസ് ട്രെയിനിങ് സെന്ററില്‍ നടക്കുന്ന സമ്മേളനത്തില്‍ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് അധ്യക്ഷത വഹിക്കും.

മനുഷ്യാവകാശ കമ്മീഷന്റെ മനുഷ്യാവകാശ ദിനാചരണം നാളെ
X

കോഴിക്കോട്: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സംഘടിപ്പിക്കുന്ന ലോക മനുഷ്യാവകാശ ദിനാചരണം നാളെ രാവിലെ 10.30ന് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉദ്ഘാടനം ചെയ്യും.

കോഴിക്കോട് മേരിക്കുന്ന് ജില്ലാ പോലിസ് ട്രെയിനിങ് സെന്ററില്‍ നടക്കുന്ന സമ്മേളനത്തില്‍ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് അധ്യക്ഷത വഹിക്കും. കമ്മീഷന്‍ അംഗം വി കെ ബീനാകുമാരി മുഖ്യ പ്രഭാഷണം നടത്തും.

ജില്ലാ കലക്ടര്‍ ഡോ. തേജ് ലോഹിത് റെഡ്ഡി, മനുഷ്യാവകാശ കമ്മീഷന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ടോമിന്‍ ജെ തച്ചങ്കരി, കോഴിക്കോട് കമ്മീഷണര്‍ എ വി ജോര്‍ജ്ജ് ആശംസകള്‍ നേരും.

ദേശീയ പുരസ്‌കാര ജേതാവും കാലിക്കറ്റ് സര്‍വകലാശാല വിസിറ്റിങ് പ്രഫസറുമായ ഡോ. ആര്‍സു പ്രഭാഷണം നടത്തും. മനുഷ്യാവകാശങ്ങള്‍ മഹാത്മജിയുടെ വീക്ഷണത്തില്‍ എന്ന വിഷയത്തിലാണ് പ്രഭാഷണം. കമ്മീഷന്‍ സെക്രട്ടറി ടി വിജയകുമാര്‍, രജിസ്ട്രാര്‍ ജി എസ് ആശ സംബന്ധിക്കും.

Next Story

RELATED STORIES

Share it